ജുബൈൽ: സൗദി അറേബ്യയിലുടനീളം വ്യാഴാഴ്ചവരെ നീണ്ടുനിൽക്കുന്ന ഇടിയോടുകൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.എല്ലാവരും ജാഗ്രതപാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
ദക്ഷിണ സൗദിയിലെ ജീസാൻ, അസീർ, നജ്റാൻ, അൽബാഹ എന്നിവിടങ്ങളിലും മക്ക മേഖലയിലും മഴ പെയ്യും. മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ചില പ്രദേശങ്ങളിൽ കനത്ത മഴയുണ്ടാകുമെന്നും അത് പ്രളയത്തിനും വെള്ളപ്പൊക്കത്തിനും ഇടയാക്കുമെന്നും സൂചനയുണ്ട്. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ മദീന, തബൂക്ക്, ഹാഇൽ എന്നിവിടങ്ങളിൽ മഴയുണ്ടാകുമെന്ന് സിവിൽ ഡിഫൻസിെൻറ അറിയിപ്പിൽ പറയുന്നു.
കാലാവസ്ഥാ സാഹചര്യങ്ങളെക്കുറിച്ച് ജാഗ്രതപുലർത്താനും വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് വിട്ടുനിൽക്കാനും അതത് പ്രദേശങ്ങളിലെ ജനങ്ങളോട് ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച നിർദേശങ്ങളും മുന്നറിയിപ്പുകളും മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വഴി പ്രചരിപ്പിക്കുന്നത് എല്ലാവരും ശ്രദ്ധിക്കണമെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.നാഷനൽ സെൻറർ ഓഫ് മെട്രോളജിയിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.