യാംബു: വ്യഴാഴ്ച മുതൽ ശനിയാഴ്ച വരെ സൗദി അറേബ്യയിലെ എട്ടോളം പ്രവിശ്യകളിൽ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മക്ക, മദീന, തബൂക്ക്, ഹാഇൽ, ത്വാഇഫ്, അൽ-ജൗഫ്, അൽവജ്ഹ്, അൽഖസിം തുടങ്ങിയ പ്രദേശങ്ങളിലാണ് മഴക്കുള്ള സാധ്യത. ചില പ്രദേശങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴക്കുള്ള സാധ്യത ഉള്ളതായും പ്രദേശവാസികൾ ജാഗ്രത കൈക്കൊള്ളണമെന്നും അധികൃതർ അറിയിച്ചു. ഇരുണ്ട അന്തരീക്ഷവും പൊടിക്കാറ്റിനുള്ള സാധ്യതയും കണക്കിലെടുത്ത് പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.