മു​ഖ്യ​മ​ന്ത്രി​യു​ടേ​ത് ആ​ർ.​എ​സ്.​എ​സ് നി​ല​പാ​ട് -മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി

റി​യാ​ദ്: പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ പ്ര​സ്താ​വ​ന ആ​ർ.​എ​സ്.​എ​സി​ന്റെ നി​ല​പാ​ടാ​ണെ​ന്നും അ​ങ്ങേ​യ​റ്റം ത​രം​താ​ണ​തെ​ന്നും റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല​ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ മു​ഖ്യ​മ​ന്ത്രി പ​ദ​വി​ക്ക് നി​ര​ക്കാ​ത്ത​തും മ​തേ​ത​ര കേ​ര​ള​ത്തി​ന് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ലാ​ക്കാ​ക്കി പാ​ണ​ക്കാ​ട് ത​ങ്ങ​ളെ വി​മ​ർ​ശി​ച്ച് പി​ണ​റാ​യി വി​ജ​യ​ൻ ആ​രു​ടെ ഗു​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് വാ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് മ​തേ​ത​ര കേ​ര​ളം മ​ന​സ്സി​ലാ​ക്കു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ൾ​ക്കെ​തി​രെ പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ച് മ​തേ​ത​ര കേ​ര​ള​ത്തോ​ട് മാ​പ്പ് പ​റ​യാ​ൻ ത​യാ​റാ​വ​ണം. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​ക്കെ​തി​രെ ജി​ല്ല ക​മ്മി​റ്റി പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - Chief Minister's RSS statement - Malappuram District KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.