റിയാദ്: സൗദിയില്‍ 61 കുട്ടിക്കുറ്റവാളികള്‍ക്ക് രാജകാരുണ്യത്തിൽ മോചനം. ജിസാനിലെ നിരീക്ഷണ കേന്ദ്രത്തിൽ തടവിലായിരുന്ന കുറ്റവാളികളെയാണ് മോചിപ്പിച്ചത്. കുട്ടിക്കുറ്റവാളികൾക്കുള്ള വധശിക്ഷ റദ്ദാക്കി നേരത്തേ രാജകൽപനയുണ്ടായിരുന്നു. രാജ്യത്ത് നടപ്പാക്കുന്ന മനുഷ്യാവകാശ പരിഷ്കരണ നടപടികളുടെ ഭാഗമായാണ് നടപടി. കുട്ടിക്കുറ്റവാളികള്‍ക്ക് വധശിക്ഷ നടപ്പാക്കുന്നത് റദ്ദാക്കി കഴിഞ്ഞ ദിവസം സൗദി ഭരണാധികാരി സല്മാന് രാജാവ് ഉത്തരവിട്ടിരുന്നു. ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണെങ്കില്‍ പോലും പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികള്‍ക്ക് വധശിക്ഷ നടപ്പാക്കില്ലെന്ന് സൗദി മനുഷ്യാവകാശ കമീഷനും വ്യക്തമാക്കി. 2018ല്‍ പ്രഖ്യാപിച്ച കൗമാര സംരക്ഷണ നിയമത്തിെൻറ തുടര്‍ച്ചയായാണ് നടപടി. ഇതിനു പിറകെയാണ് ജിസാനിലെ നിരീക്ഷണ കേന്ദ്രത്തിൽ തടവിലായിരുന്ന 61 കുട്ടിക്കുറ്റവാളികളെ മോചിപ്പിക്കാനുള്ള നടപടി. തടവുകാരും അവരുടെ കുടുംബങ്ങളും ഈ ഘട്ടത്തില്‍ ഏറെ സന്തോഷിക്കുന്നതായി ജിസാനിലെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ബ്രാഞ്ച് ഡയറക്ടര്‍ പറഞ്ഞു.
തടവുകാര്‍ക്ക് സ്വയം മാനസാന്തരപ്പെടാനും അവലോകനം നടത്താനുമുള്ള അവസരമാണിത്. വീണ്ടും കുറ്റകൃത്യങ്ങളുടെ പാതയിലേക്ക് പോകരുതെന്നും സംശയത്തില്‍ പെടരുതെന്നും ജുവനൈല്‍ ഹോം ഡയറക്ടര്‍ ഓർമിപ്പിച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട കുട്ടിക്കുറ്റവാളികൾക്ക് പരമാവധി 10 വർഷം വരെ തടവാണ് ഇനി സൗദിയിലെ ശിക്ഷ. രാജ്യത്ത് നിലവിലുള്ള ചാട്ടയടി ശിക്ഷയും മരവിപ്പിച്ച് നേരത്തേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
റമദാൻ: 96 പേർ ജയിൽ മോചിതരായി
അൽബാഹ: പൊതുമാപ്പിൽ അൽബാഹ മേഖലയിൽ 96 പേർ ജയിൽ മോചിതരായി. റമദാൻ പ്രമാണിച്ച് ജയിലിൽ കഴിയുന്നവർക്ക് മാപ്പ് നൽകാൻ സൽമാൻ രാജാവ് നിർദേശം നൽകിയിരുന്നു. തുടർന്നുള്ള ആദ്യ ആഴ്ചയിലാണ് ഇത്രയും പേരെ മോചിപ്പിച്ചത്. മേഖല ഗവർണർ അമീർ ഹുസാം ബിൻ സഉൗദിെൻറ നിർദേശപ്രകാരമാണ് തടവുപുള്ളികളെ മോചിപ്പിക്കുന്നതിനുള്ള നടപടി പൂർത്തിയായത്. ജയിൽ മോചിതരായവർ രാജകാരുണ്യത്തിന് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.