ചി​ല്ല സ​ർ​ഗ​​വേ​ദി ഒ​ക്ടോ​ബ​ർ മാ​സ വാ​യ​ന​​ക്ക്​ ജോ​മോ​ൻ

സ്​​റ്റീ​ഫ​ൻ തു​ട​ക്കം കു​റി​ക്കു​ന്നു

‘പ​ല​മ’​യു​ടെ വാ​യ​ന​യു​മാ​യി ചി​ല്ല സ​ർ​ഗ​വേ​ദി

റി​യാ​ദ്​: വ്യ​ത്യ​സ്ത​മാ​യ അ​ഞ്ചു കൃ​തി​ക​ളു​ടെ വാ​യ​ന പ​ങ്കു​വെ​ച്ച്​ റി​യാ​ദി​ലെ ചി​ല്ല സ​ർ​ഗ​​വേ​ദി​യു​ടെ ഒ​ക്ടോ​ബ​ർ മാ​സ​ത്തെ വാ​യ​ന ബ​ത്​​ഹ ലു​ഹ ഹാ​ളി​ൽ ന​ട​ന്നു. സ്നേ​ഹ​ര​ഹി​ത​മാ​യ ലോ​ക​ത്ത്, സ്നേ​ഹം തി​രി​കെ കി​ട്ടാ​തെ പ​രാ​ജ​യ​പ്പെ​ടു​ന്ന നാ​യ​ക​​ന്റെ ക​ഥ​പ​റ​യു​ന്ന പി. ​കേ​ശ​വ​ദേ​വി​​ന്റെ ‘ഓ​ട​യി​ൽ നി​ന്ന്’ നോ​വ​ലി​ന്റെ വാ​യ​നാ​നു​ഭ​വം ജോ​മോ​ൻ സ്​​റ്റീ​ഫ​ൻ സ​ദ​സ്സു​മാ​യി പ​ങ്കു​വെ​ച്ചു. 82 വ​ർ​ഷം മു​മ്പ്​ എ​ഴു​ത​പ്പെ​ട്ട നോ​വ​ൽ ഇ​ന്നും കാ​ലി​ക പ്ര​സ​ക്ത​മാ​ണെ​ന്ന് ജോ​മോ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​ഖ്യാ​ത ഇ​ന്ത്യ​ൻ ച​രി​ത്ര​കാ​രി റോ​മി​ല ഥാ​പ്പ​ർ എ​ഴു​തി​യ ‘അ​വ​ർ ഹി​സ്റ്റ​റി, ദേ​ർ ഹി​സ്റ്റ​റി, ഹൂ​സ് ഹി​സ്റ്റ​റി’ എ​ന്ന കൃ​തി​യു​ടെ വാ​യ​ന ജോ​ണി പ​നം​കു​ളം പ​ങ്കു​വെ​ച്ചു.

ഇ​ന്ത്യ​യി​ൽ ദേ​ശീ​യ​ത​യു​ടെ ര​ണ്ട് വി​രു​ദ്ധ സ​ങ്ക​ൽ​പ​ങ്ങ​ൾ എ​ങ്ങ​നെ രൂ​പ​പ്പെ​ട്ടെ​ന്നും രാ​ഷ്​​ട്ര​ത്തി​​ന്റെ ആ​ശ​യം രൂ​പ​പ്പെ​ടു​ത്തി​യെ​ന്നും ഈ ​കൃ​തി അ​ന്വേ​ഷി​ക്കു​ന്നു. എ​ൻ.​സി.​ഇ.​ആ​ർ.​ടി പ്ര​സി​ദ്ധീ​ക​രി​ച്ച ഇ​ന്ത്യ​ൻ ച​രി​ത്ര പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലെ ഭാ​ഗ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മീ​പ​കാ​ല വി​വാ​ദ​ങ്ങ​ളെ​യും പു​സ്ത​കം അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​താ​യി ജോ​ണി പ​റ​ഞ്ഞു.

സൗ​ദി​യി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന കു​ഞ്ഞ​ഹ​മ്മ​ദ് കൂ​രാ​ച്ചു​ണ്ട് എ​ഴു​തി​യ ‘അ​ത്തി​ക്ക​യു​ടെ പ്ര​വാ​സം’ എ​ന്ന ചെ​റു​ക​ഥാ​സ​മാ​ഹാ​ര​ത്തി​​ന്റെ വാ​യ​ന പ്ര​ദീ​പ് ആ​റ്റി​ങ്ങ​ൽ പ​ങ്കു​വെ​ച്ചു. മും​ബൈ​യി​ലെ കാ​മാ​ത്തി​പു​ര മു​ത​ല്‍ സൗ​ദി​യി​ലെ മ​ണ​ലാ​ര​ണ്യം വ​രെ​യും നേ​പ്പാ​ളി​ലെ​യും ആ​ഫ്രി​ക്ക​യി​ലെ​യും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​നു​ഷ്യ​രെ കൂ​ടി അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​താ​ണ് ഇൗ ​പു​സ്ത​ക​മെ​ന്ന് പ്ര​ദീ​പ് വി​ശ​ദീ​ക​രി​ച്ചു.

എ​ൻ. മോ​ഹ​ന​ൻ എ​ഴു​തി​യ ‘ഒ​രി​ക്ക​ൽ’ എ​ന്ന ചെ​റു​നോ​വ​ലി​ലെ പ്ര​ണ​യാ​തു​ര നി​മി​ഷ​ങ്ങ​ൾ സ​ബീ​ന എം. ​സാ​ലി സ​ദ​സ്സു​മാ​യി പ​ങ്കു​വെ​ച്ചു. സ​ഫ​ല​മാ​കാ​ത്ത പ്ര​ണ​യ​ത്തി​​ന്റെ നോ​വു​ക​ളും വി​ര​ഹ​വും പ​ങ്കു​വ​യ്ക്കു​ന്ന കൃ​തി​യു​ടെ വാ​യ​ന സ​ബീ​ന സ​ദ​സ്സി​ന് മു​ന്നി​ൽ വാ​യി​ച്ചു.

റാം ​കെ​യ​റോ​ഫ്​ ആ​ന​ന്ദി എ​ന്ന കൃ​തി​യു​ടെ വാ​യ​ന മൂ​സ കൊ​മ്പ​ൻ പ​ങ്കു​വെ​ച്ചു. അ​ടു​ത്ത​കാ​ല​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ ആ​ഘോ​ഷി​ക്ക​പ്പെ​ട്ട പ​ല കൃ​തി​ക​ളി​ൽ​നി​ന്നും വ്യ​ത്യ​സ്‌​ത​മാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ വാ​യ​ന​ക്കാ​രെ ആ​ക​ർ​ഷി​ക്കാ​ൻ അ​ഖി​ൽ പി. ​ധ​ർ​മ​ജ​െൻറ ഈ ​കൃ​തി​ക്ക് ക​ഴി​ഞ്ഞ​ത് ല​ളി​ത​മാ​യ ഭാ​ഷ​യി​ൽ പ്ര​ണ​യ​വും സൗ​ഹൃ​ദ​വും അ​തി​മ​നോ​ഹ​മാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​തു​കൊ​ണ്ടാ​ണെ​ന്ന് മൂ​സ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ച​ർ​ച്ച​ക​ൾ​ക്ക് എം. ​ഫൈ​സ​ൽ തു​ട​ക്കം കു​റി​ച്ചു. ബീ​ന, ജോ​ണി പ​നം​കു​ളം, മൂ​സ കൊ​മ്പ​ൻ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. സു​രേ​ഷ്‌​ലാ​ൽ ച​ർ​ച്ച​ക​ൾ ഉ​പ​സം​ഹ​രി​ച്ചു. നാ​സ​ർ കാ​ര​ക്കു​ന്ന് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

Tags:    
News Summary - Chilla Sargavedhi with reading of Palama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.