ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദയിൽ സമാപിച്ച സിഫ് ഈസ്ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റിലെ വ്യക്തിഗത അവാർഡുകൾ പ്രഖ്യാപിച്ചു. ക്ലബ് പ്രതിനിധികളും കളിക്കാരും പങ്കെടുത്ത ചടങ്ങിൽ സിഫിന്റെ വ്യക്തിഗത അവാർഡ് നിർണയത്തിനായി നിയമിച്ച ജൂറിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
പ്രസിഡന്റ് ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷബീറലി ലവ, സെക്രട്ടറി ഷഫീഖ് പട്ടാമ്പി, കെ.സി. ബഷീർ, അബ്ദുൽ ഫത്താഹ് താനൂർ, നിഷാദ് മക്കരപ്പറമ്പ്, റാഫി കോഴിക്കോട്, ഉമൈർ ഖാൻ വണ്ടൂർ എന്നിവരടങ്ങിയ സമിതിയായിരുന്നു ജൂറി. വ്യക്തിഗത അവാർഡുകൾ: എ ഡിവിഷൻ മികച്ച ഗോൾ കീപ്പർ: മുഹമ്മദ് ഷിബിലി (റിയൽ കേരള എഫ്.സി), ഡിഫൻഡർ: മുഹമ്മദ് അർഷാദ് (മഹ്ജർ എഫ്.സി), മിഡ് ഫീൽഡർ: ആസിഫ് ചെറുകുന്നൻ (എ.സി.സി എ), സ്ട്രൈക്കർ ആൻഡ് ടോപ് സ്കോറർ: മുഹമ്മദ് ഫാസിൽ (മഹ്ജർ എഫ്.സി). ബി ഡിവിഷൻ: ഗോൾ കീപ്പർ: അബ്ദുൽ നാസർ (ഐ.ടി സോക്കർ), ഡിഫൻഡർ: അൻസിൽ റഹ്മാൻ (ന്യൂകാസിൽ എഫ്.സി), മിഡ് ഫീൽഡർ: മുഹമ്മദ് ഫൈസൽ (റെഡ്സീ ബ്ലാസ്റ്റേഴ്സ്), സ്ട്രൈക്കർ: മുഹമ്മദ് റിയാസ് കുന്നുംപുറത്ത് (ഐ.ടി സോക്കർ), ടോപ് സ്കോറർമാർ: അബ്ദുൽ നാഫിഹ് (റെഡ്സീ ബ്ലാസ്റ്റേഴ്സ്), പി. അനസ് (ബ്ലൂസ്റ്റാർ സീനിയർ), മുഹമ്മദ് അലിഷൻ വാഴയിൽ (ജിദ്ദ എഫ്.സി). ഡി ഡിവിഷൻ: ഗോൾ കീപ്പർ മുആദ് ഷബീർ (സ്പോർട്ടിങ് യുനൈറ്റഡ്), ഡിഫൻഡർ: അബ്ദുൽ ഖുദ്ദൂസ് (സ്പോർട്ടിങ് യുനൈറ്റഡ്), മുഹമ്മദ് ഫർഹാൻ. മിഡ് ഫീൽഡർ (ടാലന്റ് ടീൻസ് അക്കാദമി), സ്ട്രൈക്കർ: ആമിർ അബ്ദുൽ മജീദ് (സ്പോർട്ടിങ് യുനൈറ്റഡ്), ടോപ് സ്കോറർമാർ: താഷിൻ റഹ്മാൻ, ആദിൽ സെയിൻ, അബ്ദുൽ ഖുദ്ദൂസ് (സ്പോർട്ടിങ് യുനൈറ്റഡ്).
പ്ലെയർ ഓഫ് ദി ടൂർണമെന്റായി തെരഞ്ഞെടുത്ത മഹ്ജർ എഫ്.സിയുടെ മുഹമ്മദ് അർഷാദിന് ബേബി നീലാമ്പ്രയും നിസാം മമ്പാടും സലീം മമ്പാടും ചേർന്ന് ട്രോഫി നൽകി. മറ്റു വിജയികൾക്ക് ഷഫീഖ് പട്ടാമ്പി, അബു കട്ടുപ്പാറ, അയ്യൂബ് മാസ്റ്റർ, കെ.സി. മൻസൂർ, അഷ്ഫർ, ഷാഫി പവർഹൗസ്, സലാം കാളികാവ്, ശബീർ അലി ലവ, യാസർ അറഫാത്ത്, സി.ടി. അലവി, അൻവർ കരിപ്പ, നാസർ ശാന്തപുരം, കെ.ടി. ഖലീൽ, ഫിറോസ് ചെറുകോട്, ഹാരിസ് കൊന്നോല എന്നിവർ ട്രോഫികൾ സമ്മാനിച്ചു.
കരീം മാവൂർ, മുംതാസ് അബ്ദുറഹിമാൻ, സുൽഫി, സൽമാൻ, ശിബിൽ എന്നിവർ ഗാനം ആലപിച്ചു. ഭാഗ്യ നറുക്കെടുപ്പിൽ വിജയികളായ ശരീഫ്, അബ്ദുൽ ഖുദ്ദൂസ്, ഷബീബ്, സഫ്വാൻ, പൂക്കോയ തങ്ങൾ എന്നിവർക്ക് മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ഹസ്സൻ ആനക്കയം, അൻവർ കരിപ്പ, കരീം മാവൂർ എന്നിവർ സമ്മാനം വിതരണം ചെയ്തു. അയ്യൂബ് മുസ്ലിയാരകത്ത്, അൻവർ കരിപ്പ, സലീം മമ്പാട്, യാസർ അറഫാത്ത്, അൻവർ വല്ലാഞ്ചിറ, നാസർ ശാന്തപുരം തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി നിസാം മമ്പാട് സ്വാഗതവും ജോയിന്റ് ട്രഷറർ കെ.സി. മൻസൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.