ജിദ്ദയിൽ നടക്കുന്ന സിഫ് ഈസ്ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റിൽ നിന്ന്

സിഫ് ഈസ്ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ; റിയൽ കേരള എഫ്.സി സെമിയിൽ

ജിദ്ദ: 20ാമത് സിഫ് ഈസ്ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റിൽ കഴിഞ്ഞ ആഴ്ച നടന്ന എ ഡിവിഷൻ മത്സരത്തിൽ എഫ്‌.സി യാംബുവിനെ മടക്കമില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി റിയൽ കേരള എഫ്.സി ആറു പോയിന്റോടെ സെമിയിലെത്തി. മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ ഐ.എസ്.എൽ താരം ജസ്റ്റിൻ ജോബിനിലൂടെയാണ് റിയൽ കേരള എഫ്.സി വിജയ ഗോൾ നേടിയത്. ഗോൾ വഴങ്ങിയതോടെ സമനിലയിലേക്കെത്താൻ എഫ്‌.സി യാംബുവും ലീഡ് വർധിപ്പിക്കാൻ റിയൽ കേരളയും ശ്രമിച്ചു. പന്ത് ഇരു ഗോൾ മുഖത്തും നിരന്തരം വന്നു മടങ്ങിയെങ്കിലും സ്കോർ ബോർഡ് മാറ്റമില്ലാതെ തുടർന്നതോടെ റിയൽ കേരള എഫ്.സി സെമി ബെർത്ത് ഉറപ്പിക്കുകയായിരുന്നു. എഫ്‌.സി യാംബുവിന്റെ രാമനെന്ന രാഹുലും കണ്ണനെന്ന രാഹുലും ഗോൾ മടക്കാൻ നിറഞ്ഞു കളിച്ച മത്സരത്തിൽ മധ്യ നിരക്കാരൻ ജിപിസൺ ജസ്റ്റിസും മികച്ച പ്രകടനമാണ് കാഴ്‌ച വെച്ചത്. മികച്ച കളിക്കാരനായി തെരഞ്ഞെടുത്ത ജോബി ജസ്റ്റിന് ശിഫ ജിദ്ദ പോളിക്ലിനിക്ക് എം.ഡി. പി. അബ്ദുറഹ്മാൻ ട്രോഫി സമ്മാനിച്ചു.

ജൂനിയർ വിഭാഗത്തിലെ ആദ്യ മത്സരത്തിൽ ടാലന്റ് ടീൻസ് അക്കാദമി മടക്കമില്ലാത്ത രണ്ടു ഗോളുകൾക്ക് ജെ.എസ്.സി സോക്കർ അക്കാദമിയെ പരാജയപ്പെടുത്തി. മികച്ച കളിക്കാരനായി തെരഞ്ഞെടുത്ത മുഹമ്മദ് ആസിഫിന് സിഫ് ട്രഷറർ നിസാം പാപ്പറ്റ ട്രോഫി സമ്മാനിച്ചു. ബി ഡിവിഷൻ മത്സരത്തിൽ എൻ കംഫർട്ട് എ.സി.സി എഫ്‌.സി ബി യും അൽ ഹാസ്മി ന്യൂ കാസിൽ എഫ്‌.സിയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. മികച്ച കളിക്കാരൻ ആയി തെരഞ്ഞെടുത്ത എ.സി.സിയുടെ നിധിൽ ഷാക്കിന് എഫ്.സി യാംബു മാനേജർ ഫർഹാൻ ട്രോഫി നൽകി.

മൂന്നു മത്സരങ്ങളിലുമായി ഹിഫ്സുറഹ്മാൻ, ഇസ്മായിൽ കല്ലായി, നൗഷാദ് പാലക്കൽ, വിഷ്ണു, ഉസ്മാൻ, അഫ്ത്താബ് (ഹാസ്മി), റഫീഖ് അലി, ഷഹീറുദീൻ, ജംഷീദ്, യാസർ, നാസർ ഫറൂദ്, സൗഫർ മുണ്ടയിൽ, എം.പി നസീർ, സക്കി, ഷബീർ, നാസർ നടുവിൽ, അസ്സൈൻ ഇല്ലിക്കൽ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. സിഫ് സംഘടിപ്പിച്ച ഭാഗ്യ നറുക്കെടുപ്പിൽ സ്വർണ്ണനാണയം ഷമീർ ബാബുവിനും ജീപ്പാസിന്റെ ഭാഗ്യനറുക്കെടുപ്പിൽ യഥാക്രമം ഫിർദൗസ്, മുബഷിറ, പാനി എന്നിവരും വിജയികളായി.

Tags:    
News Summary - CIF Eastee Champions League Football; Real Kerala FC in semi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.