ഒലീവിന്റെയും ഉപ്പിന്റെയും നാടായ അൽ ഖുറയാത്തിൽ സിറ്റി ഫ്ലവർ ഡിപാർട്ട്മെന്റ് സ്​റ്റോർ, ഉദ്ഘാടനം നാളെ

റിയാദ്: ജനകീയ റീട്ടെയിൽ ശൃംഖലയായ സിറ്റി ഫ്ലവറിന്റെ പുതിയ ഡിപാർട്ട്മെൻറ് സ്​റ്റോർ വടക്കൻ സൗദി അറേബ്യയിലെ അൽ ജൗഫ് പ്രവിശ്യയിൽ ഒലീവിന്റെയും ഉപ്പിന്റെയും നാടായ ഖുറയാത്ത് പട്ടണത്തിൽ ബുധനാഴ്​ച പ്രവർത്തനം ആരംഭിക്കും. ആത്മസംസ്‌ക്കരണത്തി​ന്റെ റമദാൻ വ്രതദിനത്തിൽ രാത്രി 9.30ന്​ മക്ക മുഖറമ റോഡിൽ നജദ് പാർക്കിന് സമീപം അൽ ഹമീദിയ സ്ട്രീറ്റിൽ സജ്ജീകരിച്ച സിറ്റി ഫ്ലവറി​ൻ്റെ പുതിയ ഡിപാർട്ട്മെൻറ് സ്​റ്റോർ ഫ്ലീരിയ ഗ്രൂപ് ചെയർമാൻ ഫഹദ് അബ്​ദുൽകരീം അൽ ഗുറെമീൽ ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടന വിൽപനയോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന വൻ കില്ലർ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ അനേകം ആകർഷകമായ ഓഫറുകളും ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാകുന്ന തരത്തിലാണ് പുതിയ സ്​റ്റോർ സജ്ജീകരിച്ചിരിക്കുന്നത്‌. ഉത്ഘാടനദിവസം ആദ്യത്തെ 100 ഉപഭോക്താക്കൾക്ക് 100 റിയാലിന്റെ  പർച്ചേസിന്​ 50 റിയാലിന്ററെ ഫ്രീ വൗച്ചർ ഉപയോഗിച്ച്​ അധികമായി പർചെയ്സ് ചെയ്യാൻ സാധിക്കും.

വിപുലമായ വസ്ത്ര ശേഖരം, ആരോഗ്യ-സൗന്ദര്യ വർധക വസ്തുക്കൾ, ഫാഷൻ ആടയാഭരണങ്ങൾ, ഓഫിസ് സ്​റ്റേഷനറി വിഭാഗം, കളിപ്പാട്ടങ്ങൾ, ലഗേജ്, ബാഗ്, കളർ കോസ്മെറ്റിക്, വീട്ടു സാധനങ്ങൾ, പെർഫ്യൂംസ്‌, ലോകോത്തര വാച്ചുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക വസ്ത്ര ശേഖരം, ഹോം ലിനൻ തുടങ്ങി ഉപഭോക്താക്കൾക്ക് ആവശ്യമായതെല്ലാം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്​.

സാധാരണക്കാരായ ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്​ടപ്പെട്ട എല്ലാ ഉത്പന്നങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ ഉറപ്പുവരുത്തുന്ന സിറ്റി ഫ്ലവർ സൗദി അറേബ്യയിലെ എല്ലാ പ്രവിശ്യകളിലും സേവനം എത്തിക്കുക എന്ന ദൗത്യത്തിൻ്റെ ഭാഗമായാണ് അൽ ഖുറയാത്തിൽ സ്​റ്റോർ തുറക്കുന്നതെന്നും ഉപഭോക്താക്കൾ തരുന്ന മികച്ച പ്രതികരണമാണ് പുതിയ സ്ഥാപനങ്ങൾ തുടങ്ങാൻ തങ്ങൾക്ക് പ്രചോദനമാകുന്നതെന്നും മാനേജ്മെൻറ്​ വക്താക്കൾ വാർത്താകുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - City Flower Department Store in Al Qurayyat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.