റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്ലവര്‍ എല്ലാ വര്‍ഷവും ഏർപ്പെടുത്തുന്ന വിലക്കിഴിവ് മേളയായ നാലുദിന മെഗാ ഡേയ്സ് ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം. എല്ലാ ഡിപ്പാർട്ട്മെൻറുകളിലും നാലു ദിവസം അതിശയിപ്പിക്കുന്ന വിലക്കിഴിവില്‍ ഉൽപന്നങ്ങള്‍ തെരഞ്ഞെടുക്കാനുളള അവസരമാണിത്. ഈ മാസം നാല് മുതല്‍ ഏഴ് വരെ നാല് ദിവസങ്ങളിലാണ് പ്രമോഷന്‍ നല്‍കുന്നത്.
സിറ്റി ഫ്ലവർ ബത്ഹ ഹൈപ്പറിൽ നടന്ന ചടങ്ങിൽ റോയൽ പ്രോട്ടോകോൾ ഫിസിഷ്യൻ ഡോ. അൻവർ ഖുർഷിദ് ഫെസ്റ്റിവൽ കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. മാർക്കറ്റിങ് മാനേജർ നിബിൻ ലാൽ, അസിസ്റ്റൻറ് ജനറൽ മാനേജർ ഷാഹിർ, സീനിയർ മാനേജർ മുഹമ്മദ് മുക്താർ, ഡെപ്യൂട്ടി മാനേജർ എ.കെ. നൗഷാദ്, സ്റ്റോർ മാനേജേർമാരായ സക്കീർ ഇബ്രാഹിം, റഹ്മത്തുല്ല, ഉണ്ണികൃഷ്ണൻ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി, ഇലക്ട്രോണിക്‌സ്, ഫാഷന്‍, ഹൗസ് ഹോള്‍ഡ്‌സ്, ഹോം കെയര്‍, സ്‌റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ഫാഷന്‍ ആഭരണങ്ങള്‍, ലഗേജ്, വാച്ചുകള്‍ സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങി എല്ലാ ഡിപ്പാര്‍ട്ട്‌മെൻറുകളിലും മെഗാ ഡിസ്‌കൗണ്ട് ഒരുക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ ഉൽപന്നങ്ങളുടെ വിപുലമായ ശ്രേണി സിറ്റി ഫ്ലവറിന്‍റെ മുഴുവന്‍ സ്‌റ്റോറുകളിലും ഒരുക്കിയിട്ടുണ്ട്. പ്രത്യേക പ്രമോഷന്‍ സിറ്റി ഫ്ളവറിെൻറ മുഴുവന്‍ ഷോറൂമുകളിലും ലഭ്യമാണെന്ന് മാനേജ്‌മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.