യാം​ബു​വി​ൽ ആ​രം​ഭി​ച്ച ‘സി​റ്റി ഓ​ഫ് ലൈ​റ്റ്‌​സ് ഫെ​സ്റ്റി​വ​ൽ’ കാ​ഴ്​​ച​ക​ൾ

കാ​ഴ്​​ച​യി​ലാ​ന​ന്ദ​മാ​യി യാം​ബു​വി​ൽ ‘സി​റ്റി ഓ​ഫ് ലൈ​റ്റ്‌​സ് ഫെ​സ്റ്റി​വ​ൽ’

യാം​ബു: വി​നോ​ദ സ​ഞ്ചാ​ര​വും വി​നോ​ദ​വും സ​മ​ന്വ​യി​പ്പി​ച്ച്​ യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ‘സി​റ്റി ഓ​ഫ് ലൈ​റ്റ്‌​സ് ഫെ​സ്റ്റി​വ​ൽ’ സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്നു. വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ല്ലാ​സ പ​രി​പാ​ടി​ക​ളും പ​വ​ിലി​യ​നു​ക​ളും ഫു​ഡ് കോ​ർ​ട്ടു​ക​ളും ഒ​രു​ക്കി​യ മേ​ള കാ​ണാ​ൻ അ​ഭൂ​ത​പൂ​ർ​വ​മാ​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. എ​ൽ.​ഇ.​ഡി​യു​ടെ വൈ​ദ്യു​ത ദീ​പ​ക്കാ​ഴ്ച​ക​ൾ ന​ഗ​രി​യു​ടെ രാ​ത്രി കാ​ഴ്​​ച​യെ മ​നോ​ഹ​ര​മാ​ക്കു​ന്നു.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ്​ മേ​ള​യു​ടെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്‌​ഘാ​ട​നം യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ സി.​ഇ.​ഒ. എ​ൻ​ജി. അ​ബ്​​ദു​ൽ ഹാ​ദി അ​ൽ​ജു​ഹാ​നി, റോ​യ​ൽ ക​മീ​ഷ​ൻ സ​പ്പോ​ർ​ട്ട് സ​ർ​വി​സ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ബ​ജി​ർ​ഫാ​ൻ, സോ​ഷ്യ​ൽ സ​ർ​വി​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ ഗാ​സി അ​ൽ​ഉ​തൈ​ബി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ച​ത്. മേ​ള ന​ഗ​രി​യി​ലെ ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ദീ​പാ​ല​ങ്കാ​രം ത​ന്നെ​യാ​ണ് സ​ന്ദ​ർ​ശ​ക​രെ പ്ര​ധാ​ന​മാ​യും ആ​ക​ർ​ഷി​ക്കു​ന്ന​ത്. റോ​യ​ൽ ക​മീ​ഷ​നി​ലെ ‘ഫി​റ്റ്ന​സ്’ സെ​ന്‍റ​റി​ന് എ​തി​ർ​വ​ശ​ത്തെ വാ​ട്ട​ർ ഫ്ര​ന്‍റ്​ പാ​ർ​ക്കി​ലെ വി​ശാ​ല​മാ​യ പ്ര​ദേ​ശ​ത്താ​ണു ‘സി​റ്റി ഓ​ഫ് ലൈ​റ്റ്‌​സ് ഫെ​സ്റ്റി​വ​ൽ’ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പ്ര​ദേ​ശ​ത്തു​ള്ള 200 ല​ധി​കം മ​ര​ങ്ങ​ളി​ലെ ‘ലൈ​റ്റ് അ​പ്പ്’ ദൃ​ശ്യ​വി​സ്മ​യം തീ​ർ​ക്കു​ന്നു.

30 വി​ശി​ഷ്​​ട ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളു​ടെ ഫു​ഡ് കോ​ർ​ട്ടു​ക​ളും മ​റ്റു ധാ​രാ​ളം റെ​സ്​​റ്റോ​റ​ന്‍റു​ക​ളും 40 ഷോ​പ്പി​ങ് പ​വ​ിലി​യ​നു​ക​ളും ന​ഗ​രി​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. 20ഓ​ളം സ്ത്രീ ​പു​രു​ഷ ക​ലാ​കാ​ര​ന്മാ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും കു​ട്ടി​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക ഉ​ല്ലാ​സ കേ​ന്ദ്ര​ങ്ങ​ളും ന​ഗ​രി​യി​ൽ ആ​ളു​ക​ളെ മ​തി​മ​യ​ക്കും വി​ധം ആ​ക​ർ​ഷി​ക്കു​ന്നു.

കു​ട്ടി​ക​ൾ​ക്ക്​ ചി​ത്ര​ര​ച​ന ന​ട​ത്താ​നും പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​മു​ള്ള അ​വ​സ​ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ന​ഗ​രി​യി​ലെ ‘ഗെ​യിം​സ് സി​റ്റി’​യി​ൽ മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി 20 ഗെ​യി​മു​ക​ളാ​ണ്​ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു​മി​ച്ച് ആ​സ്വ​ദി​ക്കാ​ൻ രാ​ത്രി കാ​ല​ങ്ങ​ളി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന സ്റ്റേ​ജ് പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. വി​വി​ധ മ​ത്സ​ര​ങ്ങ​ളും വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ല്ലാ​സ സം​വി​ധാ​ന​ങ്ങ​ളും ന​ഗ​രി​യി​ൽ ഒ​രു​ക്കി​യ​തും കു​ടും​ബ​ങ്ങ​ളെ ഇ​ങ്ങോ​ട്ട് ആ​ക​ർ​ഷി​ക്കു​ന്ന മു​ഖ്യ ഘ​ട​ക​ങ്ങ​ളാ​ണ്.

യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ സോ​ഷ്യ​ൽ സ​ർ​വി​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ്​ നേ​തൃ​ത്വം ന​ൽ​കു​ന്ന ഫെ​സ്റ്റി​വ​ലി​ലേ​ക്ക് എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട്​ അ​ഞ്ച്​ മു​ത​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​നം ന​ൽ​കു​ന്നു. മാ​ർ​ച്ച് അ​ഞ്ചു​വ​രെ തു​ട​രു​ന്ന മേ​ള കാ​ണാ​ൻ സൗ​ദി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ധാ​രാ​ളം ആ​ളു​ക​ൾ എ​ത്തു​ന്നു​ണ്ട്.

Tags:    
News Summary - 'City of Lights Festival' in Yambu with visual delight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.