സൗ​ദി​യു​ടെ വ​ട​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ൽ മ​ഞ്ഞു​വീ​ഴ്ച​യു​ണ്ടാ​യ​പ്പോ​ൾ

ശീ​ത​ത​രം​ഗം വീ​ശു​ന്നു; സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശൈ​ത്യം ക​ടു​ത്തു

യാം​ബു: പ​ശ്ചി​മേ​ഷ്യ​ൻ മേ​ഖ​ല​യി​ൽ വീ​ശി​യ​ടി​ക്കു​ന്ന ശീ​ത​ത​രം​ഗ​ത്തി​ന്റെ പ​രി​ധി​യി​ൽ സൗ​ദി അ​റേ​ബ്യ​യും. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കൊ​ടും ശൈ​ത്യം അ​നു​ഭ​വ​പ്പെ​ടു​ന്നു. ത​ബൂ​ക്ക്, അ​ൽ ജൗ​ഫ്, ഹാ​ഇ​ൽ, രാ​ജ്യ​ത്തി​​ന്റെ വ​ട​ക്കേ അ​തി​ർ​ത്തി മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ത​ണു​പ്പ്​ ക​ടു​ത്തു. ശ​ക്ത​മാ​യ മ​ഞ്ഞു​വീ​ഴ്ച​യു​മു​ണ്ട്. രാ​ജ്യ​മെ​ങ്ങും താ​പ​നി​ല കാ​ര്യ​മാ​യി കു​റ​യു​ന്നു. പ​ല ഭാ​ഗ​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും അ​തി​രാ​വി​ലെ ക​ടു​ത്ത മൂ​ട​ൽ മ​ഞ്ഞു​ണ്ടാ​വാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​ൽ ഖ​സീം, റി​യാ​ദ്, കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ത​ണു​ത്ത കാ​റ്റി​നും കു​റ​ഞ്ഞ താ​പ​നി​ല​ക്കും സാ​ധ്യ​ത​യു​ണ്ട്. ന​ജ്‌​റാ​ൻ മേ​ഖ​ല​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും മ​ക്ക, മ​ദീ​ന മേ​ഖ​ല​ക​ളി​ലും ത​ണു​ത്ത കാ​ലാ​വ​സ്ഥ​യും ചി​ല​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും കേ​ന്ദ്രം വി​ശ​ദീ​ക​രി​ച്ചു. ജി​സാ​ൻ, അ​സീ​ർ, അ​ൽ ബാ​ഹ മേ​ഖ​ല​ക​ളി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​ക്കും മൂ​ട​ൽ​മ​ഞ്ഞി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്രം ചൂ​ണ്ടി​ക്കാ​ട്ടി. ചെ​ങ്ക​ട​ലി​ലെ ഉ​പ​രി​ത​ല കാ​റ്റി​​ന്റെ ച​ല​നം വ​ട​ക്കു​കി​ഴ​ക്ക്, മ​ധ്യ ഭാ​ഗ​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 25 മു​ത​ൽ 55 വ​രെ കി.​മീ വേ​ഗ​ത്തി​ലും തെ​ക്കു​പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ മ​ണി​ക്കൂ​റി​ൽ 12 മു​ത​ൽ 35 വ​രെ കി.​മീ വേ​ഗ​ത്തി​ലാ​യി​രി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ട് സൂ​ചി​പ്പി​ച്ചു. ചെ​ങ്ക​ട​ലി​ൽ തെ​ക്കു​ഭാ​ഗ​ത്ത് തി​ര​മാ​ല​യു​ടെ ഉ​യ​രം തെ​ക്കു​ഭാ​ഗ​ത്ത് ഒ​ന്ന​ര മീ​റ്റ​ർ മു​ത​ൽ ര​ണ്ട​ര മീ​റ്റ​ർ വ​രെ​യും തെ​ക്കു​ഭാ​ഗ​ത്ത് അ​ര മീ​റ്റ​ർ മു​ത​ൽ ഒ​ന്ന​ര മീ​റ്റ​ർ വ​രെ​യും ആ​യി​രി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Cold Wave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.