ജു​ബൈ​ലി​ലെ മെ​ക്​ സെ​വ​ൻ ഹെ​ൽ​ത്ത് ക്ല​ബ്​ അം​ഗ​ങ്ങ​ൾ

മെ​ക്​ സെ​വ​ൻ ഹെ​ൽ​ത്ത് ക്ല​ബി​ന് ജു​ബൈ​ലി​ൽ തു​ട​ക്കം

ജു​ബൈ​ൽ: നാ​ട്ടി​ലും പ്ര​വാ​സ​ലോ​ക​ത്തും ഏ​റെ പ്ര​ചാ​രം നേ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന വ്യാ​യാ​മ മു​റ​യാ​യ മെ​ക് സെ​വ​ന്​ ജു​ബൈ​ലി​ലും തു​ട​ക്കം കു​റി​ച്ചു. യോ​ഗ, എ​യ്റോ​ബി​ക്സ്, ഫി​സി​യോ തെ​റ​പ്പി, ഡീ​പ് ബ്രീ​ത്തി​ങ്, അ​ക്യു​പ്ര​ഷ​ർ, ഫേ​സ് മ​സാ​ജ് തു​ട​ങ്ങി​യ ഏ​ഴ്​ വ്യാ​യാ​മ​ങ്ങ​ളു​ടെ ആ​നു​പാ​തി​ക സ​ങ്ക​ല​ന​മാ​ണ് മെ​ക്​ സെ​വ​ൻ. ചെ​റി​യ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞ് ഹെ​ൽ​ത്ത് ക്ല​ബ് മാ​തൃ​ക​യി​ലാ​ണ് എ​ല്ലാ​യി​ട​ത്തും പ​രി​ശീ​ല​നം ന​ട​ക്കു​ന്ന​ത്. സൗ​ജ​ന്യ​മാ​യ പ​രി​ശീ​ല​ന​ങ്ങ​ൾ​ക്ക് ക്ല​ബി​ലെ ഒ​രാ​ൾ നേ​തൃ​ത്വം ന​ൽ​കും. 2012ൽ ​കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​യും മു​ൻ സൈ​നി​ക​നു​മാ​യ ക്യാ​പ്റ്റ​ൻ സ​ലാ​ഹു​ദ്ദീ​നാ​ണ് മെ​ക്​ സെ​വ​​ന്​ രൂ​പം കൊ​ടു​ക്കു​ന്ന​ത്.

ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ഉ​ല്ലാ​സം ന​ൽ​കു​ന്ന മെ​ക് സെ​വ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഓ​രോ ദി​വ​സ​വും എ​ത്തു​ന്ന​ത്. ജോ​ലി​ക്കാ​ർ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ അ​ര​മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കാ​ണ്​ ഇ​ത് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

തി​ര​ക്കു​പി​ടി​ച്ച ജീ​വി​ത​ത്തി​ന​ടി​യി​ൽ ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളി​ൽ​നി​ന്നും മോ​ച​നം നേ​ടി മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ഉ​ന്മേ​ഷം നേ​ടാ​നും ശാ​രീ​രി​ക വേ​ദ​ന​ക​ളി​ൽ​നി​ന്നും ര​ക്ഷ​നേ​ടാ​നും മെ​ക്​ സെ​വ​ൻ മു​ന്നോ​ട്ടു വെ​ക്കു​ന്ന ദൈ​ർ​ഘ്യം കു​റ​ഞ്ഞ ഈ ​പ്രോ​ഗ്രാ​മി​ലൂ​ടെ സാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് അ​നു​ഭ​വ​സ്ഥ​ർ പ​റ​യു​ന്നു. ഓ​രോ ഇ​ന​വും അ​ഭ്യ​സി​ക്കു​ന്ന​തി​ന് മു​മ്പേ ഓ​രോ വ്യാ​യാ​മ മു​റ​യും പൂ​ര​ക​മാ​യ ശ്വ​സ​ന​ക്രി​യ​യും ലീ​ഡ​ർ കൃ​ത്യ​മാ​യി അ​വ​ത​രി​പ്പി​ച്ച് കാ​ണി​ക്കും.

21 ഇ​ന​ങ്ങ​ളു​ള്ള മെ​ക്​ സെ​വ​ൻ പ്രോ​ഗ്രാം പ​രി​ശീ​ല​നം ജം​പി​ങ് ജാ​ക്‌​സി​ൽ ആ​രം​ഭി​ച്ച് കൈ​യ​ടി​യോ​ടെ​യാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. ഓ​ർ​മ വ​ർ​ധി​പ്പി​ക്കാ​നും പേ​ശീ​ബ​ല​ത്തി​നും ശ​രീ​ര​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ ഉ​ത്തേ​ജി​പ്പി​ക്ക​പ്പെ​ടാ​നും മെ​ക്​ സെ​വ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് പ​രി​ശീ​ല​ക​ർ പ​റ​ഞ്ഞു. നാ​ട്ടി​ലും മെ​ക്​ സെ​വ​ന്​ ആ​രാ​ധ​ക​ർ ഏ​റെ​യാ​ണ്. ജാ​തി-​മ​ത-​രാ​ഷ്​​ട്രീ​യ-​പ്രാ​യ ഭേ​ദ​മെ​ന്യേ ജീ​വി​ത​ത്തി​​ന്റെ എ​ല്ലാ തു​റ​ക​ളി​ലു​മു​ള്ള ആ​ളു​ക​ൾ ഇ​തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ജു​ബൈ​ലി​ൽ ഫി​ഷ് മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മു​ള്ള പാ​ർ​ക്കി​ലാ​ണ് മെ​ക്​ സെ​വ​ൻ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തു​ന്ന​തോ​ടെ സൗ​ക​ര്യ പ്ര​ദ​മാ​യ മ​റ്റി​ട​ങ്ങ​ളി​ലേ​ക്കും മെ​ക് സെ​വ​നെ വ്യാ​പി​പ്പി​ക്കു​മെ​ന്ന് ക്ല​ബ് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

പ്ര​വാ​സി​ക​ളാ​യ സ്ത്രീ​ക​ൾ​ക്കും സെ​ഷ​നു​ക​ളി​ലൂ​ടെ ആ​രോ​ഗ്യ​പ്ര​ദ​മാ​യ ജീ​വി​തം ന​യി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് അം​ഗ​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു. വ്യാ​യാ​മ​ത്തി​നു​ശേ​ഷം പ്രാ​ത​ൽ ക​ഴി​ച്ചും ത​മാ​ശ​ക​ൾ പ​റ​ഞ്ഞു​മൊ​ക്കെ സൗ​ഹൃ​ദം പ​ര​ത്തു​ന്ന പോ​സി​റ്റി​വ് വൈ​ബു​മാ​യാ​ണ് എ​ല്ലാ​വ​രു​ടെ​യും മ​ട​ക്കം.

Tags:    
News Summary - Mec seven health club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.