ദമ്മാം: കോട്ടയം ജില്ല പ്രവാസി കൂട്ടായ്മയായ നോൺ റെസിഡന്റ്സ് അസോസിയേഷൻ ഓഫ് കോട്ടയം (നൊറാക്ക്) ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി കളറിങ്, ഡ്രോയിങ് മത്സരം ‘കളേഴ്സ് ഓഫ് അറേബ്യ’ സംഘടിപ്പിച്ചു. ദമ്മാം ലുലുമാൾ, മലബാർ ഗോൾഡ് എന്നിവയുമായി ചേർന്ന് നടത്തിയ മത്സരത്തിൽ 350ലധികം കുട്ടികൾ പങ്കെടുത്തു. കിഡ്സ് വിഭാഗത്തിൽ കളറിങ്, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഡ്രോയിങ് എന്നിങ്ങനെയാണ് മത്സരം ഒരുക്കിയത്.
കിഡ്സ് വിഭാഗത്തിൽ ആയിഷ ഇല്യാസ്, തെരേസ ജിജു, അലിസ സൈനബ് എന്നിവരും ജൂനിയർ വിഭാഗത്തിൽ നൈല മറിയം, അർഷിയ രാമകൃഷ്ണൻ, നൈറ അന്നാ വിജു എന്നിവരും സീനിയർ വിഭാഗത്തിൽ മിന്നു ഷിബു, റിഷോൺ റോയ്, എ.എസ്. സ്വസ്തിക എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. സാംസ്കാരിക സമ്മേളനത്തിൽ നൊറാക്ക് പ്രസിഡന്റ് പോൾ വർഗീസ് അധ്യക്ഷതവഹിച്ചു. ചെയർപേഴ്സൺ ഡോ. സിന്ധു ബിനു സന്ദേശം നൽകി.
ലുലു മാൾ ജനറൽ മാനേജർ മുഹമ്മദ് റോഷൻ, ഹൈതം അൽ നാസർ, മലബാർ ഗോൾഡ് പ്രതിനിധികളായ അബ്ദുൽ നാസർ ഹമീദ്, അലി ജുമാ, നൊറാക്ക് ഉപദേശകസമിതി അംഗം എബ്രഹാം മാത്യു, ഡോ. പ്രിൻസ് മാത്യു, മാക്സ് മില്യൻ എന്നിവർ സംസാരിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. മാത്യൂസ് നെഹ്റു വേഷത്തിലെത്തി കുട്ടികൾക്ക് ശിശുദിനസന്ദേശം നൽകി. ദമ്മാമിലെ ചിത്രകാരന്മാരായ ശ്രീജിത്ത് അമ്പൻ, വിനോദ് കെ. കുഞ്ഞ് എന്നിവർ മത്സരത്തിന്റെ വിധികർത്താക്കളായി.
ഗായകരായ സിബി ജോസഫ്, സൗജന്യ ശ്രീകുമാർ, അനസ് പെരുമ്പാവൂർ, കല്യാണി ബിനു, അനീഷ്, അൻഷിദ്, ജെറോൺ എന്നിവർ നയിച്ച സംഗീതനിശയും പ്രവിശ്യയിലെ പ്രമുഖ ടീമുകൾ ഒരുക്കിയ നൃത്തപരിപാടികളും അരങ്ങേറി.
വിധികർത്താക്കൾക്കും കലാപരിപാടികൾ അവതരിപ്പിച്ചവർക്കുമുള്ള ഉപഹാരങ്ങൾ വിനോദ് കുമാർ, ജോസൻ ജോർജ്, ജോബിൻ ജോർജ്, അരുൺ സുകുമാരൻ, ഡോ. ഡോണ, ആൻസി ജോർജ്, ആനി പോൾ, ദീപ ജോബിൻ, സോണിയ മാക്സ് മില്യൺ, മഞ്ജു മനോജ്, സജി വർഗീസ്, സഞ്ജു മണിമല, അമൽ സുരേന്ദ്രൻ, സോണി ജേക്കബ്, റോയ്, ഗോപൻ മണിമല എന്നിവർ സമ്മാനിച്ചു. പ്രോഗ്രാം കൺവീനർ ബിനു പുരുഷോത്തമൻ സ്വാഗതവും ട്രഷറർ ജോയ് തോമസ് നന്ദിയും പറഞ്ഞു. ഡോ. അമിതാ ബഷീർ പരിപാടിയുടെ അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.