ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് അനുസ്മരണവും കൺവെൻഷനും സംഘടിപ്പിച്ചു.മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.സി. അബു ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ സാഹിബും അദ്ദേഹത്തിെൻറ പത്രമായ അൽഅമീനും ഉയർത്തിപ്പിടിച്ച മാനുഷിക മൂല്യങ്ങളും നീതിബോധവും പോരാട്ട വീര്യവും ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങൾക്കിടയിൽ കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് അനിൽ മുഹമ്മദ് അമ്പലപ്പള്ളി അധ്യക്ഷത വഹിച്ചു.
ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ. മുനീർ മുഖ്യപ്രഭാഷണം നടത്തി. ഓൺലൈൻ പരിപാടിയിൽ യു.ഡി.എഫ് സ്ഥാനാർഥികളായി മത്സരിക്കുന്ന മുൻ ഒ.ഐ.സി.സി ഭാരവാഹികളായ പി.പി. ആലിപ്പു, ജമാൽ നാസർ, ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, ഇക്ബാൽ പൊക്കുന്ന്, സമദ് കിണാശ്ശേരി, സക്കിർ ഹുസൈൻ എടവണ്ണ, ശ്രീജിത്ത് ഭാസ്കരൻ കണ്ണൂർ, മഹിള വേദി പ്രസിഡൻറ് ലൈല സക്കീർ, പ്രിൻസാദ് പയ്യാനക്കൽ, ഷിനോയ് കടലുണ്ടി, അബ്ദുറഹ്മാൻ അമ്പലപ്പള്ളി, നജീബ് മുല്ലവീട്ടിൽ, ശങ്കർ എളങ്കൂർ, മമ്മദ് പൊന്നാനി തുടങ്ങിയവർ സംസാരിച്ചു.ഉമർകോയ ചാലിൽ സ്വാഗതവും അബൂബക്കർ സിദ്ദീഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.