ദമ്മാം: സൗദിയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖനും ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെ പ്രസിഡന്റുമായിരുന്ന പി.എം. നജീബിന്റെ മൂന്നാം വാർഷിക ഓർമ്മദിനം ദമ്മാം ഒ.ഐ.സി.സി റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി നടന്നു. 'അജയ്യനായി, അനശ്വരതയിൽ' എന്ന ശീർഷകത്തിൽ നടന്ന ഓർമദിന സമ്മേളനം ഗ്ലോബൽ കമ്മിറ്റി അംഗം ജോൺ കോശി ഉദ്ഘാടനം ചെയ്തു. കിഴക്കൻ പ്രവിശ്യയിലെ ഒരു സദസ്സിനും പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത നേതാവായിരുന്നു പി.എം. നജീബെന്ന് അദ്ദേഹം പറഞ്ഞു. കിഴക്കൻ പ്രവിശ്യയിൽ കോൺഗ്രസ് അനുകൂല സംഘടനാ പ്രവർത്തനത്തിന് തുടക്കമിട്ട നേതാവാണ് അദ്ദേഹം. വാക്കിലും പ്രവൃത്തിയിലും എളിമയും വിനയവും നിറഞ്ഞു നിന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. തന്റെ അഭിപ്രായം ശരിയായ രീതിയിൽ തുറന്നുപറയാൻ ഒരു മടിയും കാണിച്ചിരുന്നില്ല. അപ്രതീക്ഷിതമായുണ്ടായ ആ വേർപാട് ഇന്നും പ്രസ്ഥാനത്തിന്റെ തീരാ വേദനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റീജനൽ പ്രസിഡന്റ് ഇ.കെ സലിം അധ്യക്ഷത വഹിച്ചു.
ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേത്രത്വത്തിൽ വിവിധ കാലഘട്ടങ്ങളിൽ പി.എം നജീബ് നടത്തിയ പ്രവർത്തനങ്ങൾ അനുസ്മരിച്ച് അദ്ദേഹത്തിന്റെ നൂറോളം ചിത്രങ്ങൾ അടങ്ങിയ ഫോട്ടോ ഗാലറി സംഘടിപ്പിച്ചു. മാധ്യമപ്രവത്തകൻ മുജീബ് കളത്തിൽ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ചെത്തിയ സിദ്ദീഖ് പാണ്ടികശ്ശാല, വിദ്യാധരൻ കോയാടൻ, ജമാൽ വില്യാപള്ളി, ഹുസൈനാൻ മുത്തു തലശ്ശേരി, മണിക്കുട്ടൻ, ഹനീഫ് റാവുത്തർ, റഫീഖ് കൂട്ടിലങ്ങാടി, ചന്ദ്രമോഹൻ, സക്കീർ പറമ്പിൽ, സി.ടി ശശി, അൻവർ വണ്ടൂർ, ജേക്കബ് പാറയ്ക്കൽ, ഷിജില ഹമീദ്, ഡോ. സിന്ധു ബിനു, ലിബി ജയിംസ്, അസ്ലം ഫറോഖ്, സജുബ് അബ്ദുൽ ഖാദർ തുടങ്ങിയവർ അനുസ്മണ പ്രഭാഷണം നടത്തി. ഷിബിൻ ആറ്റുവ 'കറുത്ത പക്ഷികൾ' എന്ന കവിത അവതരിപ്പിച്ചു.
ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു. റീജിനൽ നേതാക്കളായ ഷംസ് കൊല്ലം, പി.കെ അബ്ദുൽ കരീം, വിൽസൻ തടത്തിൽ, നൗഷാദ് തഴവ, ആസിഫ് താനൂർ, നിഷാദ് കുഞ്ചു, രാധിക ശ്യാംപ്രകാശ് , കെ.പി മനോജ്, അരവിന്ദൻ, ഉസ്മാൻ കുന്നംകുളം, യഹിയ കോയ, ബിനു.പി ബേബി, അൻഷാദ് ആദം, അസീസ് കുറ്റ്യാടി, അരുൺ കല്ലറ, റോയ് വർഗ്ഗീസ്, വിവിധ ജില്ലാ എരിയ പ്രസിഡൻറുമാർ, ജനറൽ സെക്രട്ടറിമാർ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.