യാംബു: ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി, മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. നവോദയ യാംബു ഏരിയ ഓഫീസിൽ നടന്ന പരിപാടിയിൽ ഏരിയ ജീവകാരുണ്യ കൺവീനർ എ.പി. സാക്കിർ അനുസ്മരണ പ്രഭാഷണവും മീഡിയ കൺവീനർ ബിഹാസ് കരുവാരക്കുണ്ട് രാഷ്ട്രീയ വിശദീകരണ പ്രഭാഷണവും നടത്തി. ഇ.കെ. നായനാർ സർക്കാരുകളുടെ കാലത്തു നിലവിൽ വന്നിരുന്ന ഭരണ പരിഷ്കാരങ്ങൾ കാലഘട്ടത്തിന്റെ അതിജീവനത്തിനു കരുത്തു പകരുന്നതും ഏറെ മാതൃകാപരവുമായിരുന്നെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
നവോദയ യാംബു ഏരിയ പ്രസിഡന്റ് വിനയൻ പാലത്തിങ്ങൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിബിൾ പാവറട്ടി സ്വാഗതവും ഏരിയ ട്രഷറർ ശ്രീകാന്ത് നീലകണ്ഠൻ നന്ദിയും പറഞ്ഞു. ഏരിയ കമ്മറ്റി അംഗങ്ങളും വിവിധ യൂനിറ്റുകളിൽ നിന്നുള്ള പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.