ബുറൈദ: കേരള മുൻ ആഭ്യന്തര മന്ത്രിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ഖസീം പ്രവാസി സംഘം അനുസ്മരണ യോഗം സംഘടിപ്പിച്ചു.കേന്ദ്ര കമ്മിറ്റി ഹാളിൽ നടന്ന പരിപാടിയിൽ പ്രവിശ്യയിലെ മുഖ്യധാര സംഘടന നേതാക്കളെ കൂടാതെ നിരവധി പ്രവർത്തകരും പങ്കെടുത്തു. രക്ഷാധികാരി സമിതി അംഗം മനാഫ് ചെറുവട്ടൂർ അധ്യക്ഷത വഹിച്ചു.
ഖസീം പ്രവാസി സംഘം ജനറൽ സെക്രട്ടറി പർവീസ് തലശ്ശേരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഫിറോസ് ഖാൻ പത്തനാപുരം, ബാബു കിളിമാനൂർ എന്നിവരെ കൂടാതെ അനീസ് ചുഴലി (കെ.എം.സി.സി), സിദ്ദീഖ് വേങ്ങര (ഐ.സി.എഫ്), അയൂബ് കാരന്തൂർ (രിസാല സ്റ്റഡി സർക്കിൾ), തൻവീർ (സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ), ബഷീർ കൊടുവള്ളി (ഐ.എം.സി.സി), അയൂബ് (കെ.എം.സി.സി) എന്നിവർ സംസാരിച്ചു. ഉണ്ണി കണിയാപുരം സ്വാഗതവും നിഷാദ് പാലക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.