മാസ്സ് തബൂക്ക് സംഘടിപ്പിച്ച നായനാർ അനുസ്മരണം ജോസ് സ്കറിയ ഉദ്‌ഘാടനം ചെയ്യുന്നു.

മാ​സ്സ് ത​ബൂ​ക്ക് നാ​യ​നാ​ർ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

ത​ബൂ​ക്ക്: മു​ൻ മു​ഖ്യ​മ​ന്ത്രി​യും സി.​പി.​എം പോ​ളി​റ്റ്‌ ബ്യൂ​റോ അം​ഗ​വു​മാ​യി​രു​ന്ന ഇ.​കെ. നാ​യ​നാ​രു​ടെ 18ാം ച​ര​മ​വാ​ർ​ഷി​ക ദി​നം മാ​സ്സ് ത​ബൂ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ച​രി​ച്ചു. അ​നു​സ്മ​ര​ണ​യോ​ഗം മാ​സ്സ് ര​ക്ഷാ​ധി​കാ​രി സ​മി​തി​യം​ഗം ജോ​സ് സ്ക​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വീ​ൺ പു​തി​യാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫൈ​സ​ൽ നി​ല​മേ​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള​ത്തി​ൽ തൊ​ഴി​ലാ​ളി​വ​ർ​ഗ പ്ര​സ്ഥാ​ന​ങ്ങ​ളും ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യും കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ മ​ഹ​ത്താ​യ സം​ഭാ​വ​ന ന​ൽ​കി​യ നേ​താ​വാ​ണ് ഇ.​കെ. നാ​യ​നാ​രെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ന​ന്നേ ചെ​റു​പ്പ​ത്തി​ൽ​ത​ന്നെ പൊ​തു​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തേ​ക്ക്‌ ക​ട​ന്നു​വ​ന്ന നാ​യ​നാ​ർ സ്വാ​ത​ന്ത്ര്യ​സ​മ​ര പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി. ദു​ർ​ബ​ല ജ​ന​വി​ഭാ​ഗ​ങ്ങ​ളെ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ നേ​തൃ​പ​ര​മാ​യ പ​ങ്കു​വ​ഹി​ച്ചു. ക​ർ​ഷ​ക​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും സം​ഘ​ടി​പ്പി​ച്ച് ജാ​തി​മേ​ൽ​ക്കോ​യ്മ​ക്കും നാ​ടു​വാ​ഴി​ത്ത​ത്തി​നും ജ​ന്മി​ത്വ​ത്തി​നു​മെ​തി​രെ പൊ​രു​തി. ജ​ന​ങ്ങ​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​പ്ര​ശ്ന​ങ്ങ​ൾ ഉ​യ​ർ​ത്തി​യു​ള്ള സ​മ​ര​പ്ര​ക്ഷോ​ഭ​ങ്ങ​ളെ സാ​മ്രാ​ജ്യ​ത്വ​വി​രു​ദ്ധ രാ​ഷ്ട്രീ​യ​വു​മാ​യി യോ​ജി​പ്പി​ക്കാ​നും നാ​യ​നാ​ർ​ക്കാ​യി. സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി, പോ​ളി​റ്റ് ബ്യൂ​റോ അം​ഗം, മു​ഖ്യ​മ​ന്ത്രി എ​ന്നീ നി​ല​ക​ളി​ലെ​ല്ലാം അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു. ഭ​ര​ണ​ത്തി​ലു​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും ക​മ്യൂ​ണി​സ്റ്റു​കാ​ർ​ക്കു​മു​ന്നി​ൽ ശ​ത്രു​വ​ർ​ഗം മൈ​നു​ക​ൾ വി​ത​റു​മെ​ന്നും അ​ത്ത​രം കു​ഴി​ബോം​ബു​ക​ളെ മ​റി​ക​ട​ന്ന് മു​ന്നോ​ട്ടു​പോ​കാ​ൻ നി​താ​ന്ത ശ്ര​ദ്ധ​വേ​ണ​മെ​ന്നും അ​ദ്ദേ​ഹം സ​ദാ ഓ​ർ​മ​പ്പെ​ടു​ത്തു​മാ​യി​രു​ന്നു​വെ​ന്നും യോ​ഗം അ​നു​സ്മ​രി​ച്ചു.

ശ​ശി മ​തി​ര, മു​സ്ത​ഫ തെ​ക്ക​ൻ, അ​നി​ൽ പു​തു​ക്കു​ന്ന​ത്, സ​ജി​ത്ത് രാ​മ​ച​ന്ദ്ര​ൻ, ന​ജീം ആ​ല​പ്പു​ഴ, അ​നി​ൽ സാ​ഹി​ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഉ​ബൈ​സ് മു​സ്ത​ഫ സ്വാ​ഗ​ത​വും ഷ​മീ​ർ പെ​രു​മ്പാ​വൂ​ർ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി

Tags:    
News Summary - Commemoration of Mass Tabuk Nayanar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.