റിയാദ്: പ്രവാസി സാമൂഹിക പ്രവർത്തകയായിരുന്ന മലപ്പുറം വഴിക്കടവ് സ്വദേശിനി ഉമൈവ ആബിദിെൻറ നിര്യാണത്തിൽ റിയാദ് വഴിക്കടവ് പ്രവാസി കൂട്ടായ്മ (റിവ) അനുശോചിച്ചു. തുടർച്ചയായി 23 വർഷം റിയാദിൽ പ്രവാസിയായിരുന്ന ഉമൈവ (50) ഏതാനും ദിവസം മുമ്പാണ് നാട്ടിൽ മരിച്ചത്. റിയാദിൽ വ്യവസായിയും സാമൂഹികപ്രവർത്തകനുമായ സൈനുൽ ആബിദിെൻറ ഭാര്യയാണ്. പ്രവാസി സാംസ്കാരിക വേദി, സൗദി ഇസ്ലാഹി സെൻറർ എം.ജി.എം, എം.ഇ.എസ്, സിജി, റിവ എന്നീ സംഘടനകളുടെ വനിത വിഭാഗങ്ങളിൽ പ്രധാന സ്ഥാനങ്ങൾ വഹിച്ചിരുന്ന ഉമൈവ സാമൂഹിക പ്രവർത്തന രംഗത്ത് വളരെ സജീവമായിരുന്നു. 'റിവ'യുടെ എക്സിക്യുട്ടിവ് കമ്മിറ്റി അംഗം എന്ന നിലയിൽ സംഘടനയുടെ പ്രവർത്തനങ്ങളിൽ വളരെ സജീവമായിരുന്നതായി അനുശോചനകുറിപ്പിൽ പറഞ്ഞു.
വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളിലെ പ്രവർത്തനങ്ങളോടൊപ്പം ഈ പ്രവാസി കൂട്ടായ്മയുടെ വനിത വിഭാഗത്തിൽ സജീവസാന്നിധ്യമായി. സ്നേഹമയിയായ വീട്ടമ്മയും ഭർത്താവിെൻറ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് എല്ലാവിധ പ്രോത്സാഹനങ്ങളുമേകുന്ന, പ്രവാസത്തിനിടയിൽ ദുരിതത്തിലായ ആയിരങ്ങൾക്ക് ആശ്വാസമേകാൻ ഒപ്പം നിന്ന നല്ല മനസ്സിെൻറ ഉടമയുമായിരുന്നു അവർ. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും സെക്രട്ടറി ഹനീഫ പൂവത്തിപൊയ്യിൽ പറഞ്ഞു.
മാമ്പറ്റ കുഞ്ഞിമുഹമ്മദ് ഹാജി, സൈനബ ദമ്പതികളുടെ മകളാണ് മരിച്ച ഉമൈവ. ഹഫ്സത്ത്, സൂറ, ഫൈസൽ, ശംസുദ്ദീൻ, നിസാമുദ്ദീൻ എന്നിവർ സഹോദരങ്ങളാണ്. ഹാജറ ആബിദീൻ (ജിദ്ദ), ഹസീന ആബിദീൻ, ഹബീബ ആബിദീൻ, സയീദ് ആബിദീൻ, ഹാദിയ ആബിദീൻ എന്നിവരാണ് മക്കൾ. 11 മാസമായി അർബുദ രോഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.