ജിദ്ദ: സതീശൻ പാച്ചേനിയുടെ അകാലവിയോഗത്തിൽ ഒ.ഐ.സി.സി ജിദ്ദ കണ്ണൂർ ജില്ല കമ്മിറ്റി ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. എ.കെ. ആന്റണിയുടെയും ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെയും ആശയങ്ങളിൽ ആകൃഷ്ടനായി കണ്ണൂർ ജില്ലയിലെ സി.പി.എം പാർട്ടി ഗ്രാമമായ പാച്ചേനിയിൽ നിന്നും ഒട്ടനവധി ഭീഷണികളെയും പ്രതിബന്ധങ്ങളെയും തരണം ചെയ്ത് വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനം തുടങ്ങിയ സതീശൻ പാച്ചേനി യുവനേതാക്കൾക്ക് അനുകരണീയ രാഷ്ട്രീയ വ്യക്തിത്വത്തിനുടമയായിരുന്നുവെന്ന് യോഗം അനുസ്മരിച്ചു.
ഒ.ഐ.സി.സി ജിദ്ദ കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് റഫീക്ക് മൂസ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ കാവുബായി, കെ.ടി.എ മുനീർ, അബ്ദുൽ മജീദ് നഹ, സക്കീർ ഹുസൈൻ, ഇഖ്ബാൽ പൊക്കുന്ന്, നാസിമുദ്ദീൻ, അലി തേക്കുതോട്, അബ്ദുറഹ്മാൻ വായട്, നാസർ കോയിത്തൊടി, മുജീബ് മൂത്തേടത്ത്, ബഷീർ പരുത്തിക്കുന്നൻ, അഷ്റഫ് തൃശൂർ, അസ്ഹബ് വർക്കല, സിദ്ദീഖ് ചോക്കാട്, യൂസുഫ് കോട്ട, ഷമീർ നദ്വി, യൂനുസ്, ശിഹാബ് ഇരിക്കൂർ, ഷബീർ ഇരിക്കൂർ, ഷഹീർ മട്ടന്നൂർ, ഫിറോസ് തുടങ്ങിയവർ സംസാരിച്ചു. ശ്രീജിത്ത് കണ്ണൂർ സ്വാഗതവും നൗഷീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.