പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച

ഉ​സ്മാ​ൻ പാ​ണ്ടി​ക്കാ​ട് അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ അ​ബ്​​ദു​ല്ല

മു​ക്ക​ണ്ണി സം​സാ​രി​ക്കു​ന്നു

ഉസ്മാൻ പാണ്ടിക്കാടി​ന്റെ നിര്യാണത്തിൽ ജിദ്ദ പ്രവാസി സമൂഹത്തി​ന്റെ അനുശോചനം


ജി​ദ്ദ: വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി മ​ഞ്ചേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മു​ൻ പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്ന ഉ​സ്മാ​ൻ പാ​ണ്ടി​ക്കാ​ടി​​ന്റെ നി​ര്യാ​ണ​ത്തി​ൽ ജി​ദ്ദ​യി​ലെ പ്ര​വാ​സി സ​മൂ​ഹം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ വി​​വി​​ധ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക സം​​ഘ​​ട​​ന നേ​താ​ക്ക​ളും അ​​ദ്ദേ​​ഹ​​ത്തി​ന്റെ സു​​ഹൃ​​ത്തു​​ക്ക​​ളും പ​ങ്കെ​ടു​ത്തു.

സ​ർ​ഗാ​ത്മ​ക​ത കൊ​ണ്ടും നേ​തൃ​ക​ഴി​വു​ക​ളാ​ലും ധ​ന്യ​മാ​യ ഉ​സ്മാ​ൻ പാ​ണ്ടി​ക്കാ​ടി​ന്റെ ജീ​വി​ത​ത്തി​ൽ പ്ര​തീ​ക്ഷി​ക്കാ​തെ ക​ട​ന്നു​വ​ന്ന ഗ​ൾ​ഫ് പ്ര​വാ​സ​ത്തി​ലും അ​ദ്ദേ​ഹ​ത്തി​​ന്റെ സ​ർ​ഗാ​ത്മ​ക​ത വി​ശ്വ​സി​ച്ച പ്ര​സ്ഥാ​ന​ത്തി​നാ​യി സ​മ​ർ​പ്പ​ണം ചെ​യ്യാ​നു​ള്ള അ​വ​സ​ര​മാ​യി അ​ദ്ദേ​ഹം ഉ​പ​യോ​ഗി​ച്ചെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ക​വി, ഗാ​ന​ര​ച​യി​താ​വ്, നാ​ട​ക ര​ച​യി​താ​വ്, നാ​ട​ക പ്ര​വ​ർ​ത്ത​ക​ൻ, മി​ക​ച്ച സം​ഘാ​ട​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ ജി​ദ്ദ​യി​ലെ മു​ഴു​വ​ൻ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​മാ​യി ഇ​ഴ ചേ​ർ​ന്നു​ള്ള അ​ദ്ദേ​ഹ​ത്തി​െൻറ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ഏ​റെ പ​റ​യാ​നു​ണ്ടാ​യി​രു​ന്നു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വെ​സ്റ്റേ​ൻ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ൻ​റ്​ ഉ​മ​ർ പാ​ലോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹീം ഒ​തു​ക്കു​ങ്ങ​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ലാ​ഹ് കാ​രാ​ട​ൻ, എ. ​ന​ജ്മു​ദ്ദീ​ൻ, കെ.​ടി.​എ. മു​നീ​ർ, മു​സാ​ഫി​ർ, സ​ക്കീ​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ, കെ.​ടി. അ​ബൂ​ബ​ക്ക​ർ, നാ​സ​ർ വെ​ളി​യ​ങ്കോ​ട്, അ​ബ്​​ദു​ല്ല മു​ക്ക​ണ്ണി, ക​ബീ​ർ കൊ​ണ്ടോ​ട്ടി, സി.​എ​ച്ച്. ബ​ഷീ​ർ, ബീ​രാ​ൻ കോ​യി​സ്സ​ൻ, സാ​ദി​ഖ​ലി തു​വ്വൂ​ർ, ഫ​സ​ൽ കൊ​ച്ചി, മു​ഷ്താ​ഖ് മ​ധു​വാ​യ്, ശി​ഹാ​ബ് ക​രു​വാ​ര​കു​ണ്ട്, ത​മീം അ​ബ്​​ദു​ല്ല, ല​ത്തീ​ഫ് ക​രി​ങ്ങ​നാ​ട്, യൂ​സു​ഫ് പ​ര​പ്പ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. അ​ഷ്‌​റ​ഫ് സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - Condolences of the Jeddah expatriate community on the death of Usman Pandikkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.