റിയാദ്: മതനിരപേക്ഷ-പുരോഗമനോന്മുഖ നിലപാടുകൾ കൈക്കൊള്ളുകയും തെൻറ സർഗാത്മക കൃതികളിൽ അത് ശക്തമായിത്തന്നെ പ്രതിഫലിപ്പിക്കുകയും ചെയ്ത യു.എ. ഖാദറിെൻറ നിര്യാണത്തിൽ റിയാദിലെ കേളി കലാ സാംസ്കാരിക വേദി അനുശോചിച്ചു. പുരോഗമന കലാസാഹിത്യ സംഘത്തിെൻറ ഭാഗമായി എന്നും നിലകൊണ്ട അദ്ദേഹത്തിെൻറ വിയോഗം മലയാള സാഹിത്യത്തിന് പൊതുവിലും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് വിശേഷിച്ചും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് കേളി സാംസ്കാരിക വിഭാഗത്തിെൻറ അനുശോചനക്കുറിപ്പിൽ പറഞ്ഞു. തൃക്കോട്ടൂർ പെരുമ പോലെയുള്ള കൃതികളിലൂടെ പ്രാദേശിക ചരിത്രം കഥകളിലൂടെ വരച്ചിട്ട എഴുത്തുകാരനായിരുന്നു അദ്ദേഹം.
ഒരു കമ്യൂണിസ്റ്റ് അനുഭാവികൂടിയായ അദ്ദേഹം കമ്യൂണിസത്തോടുള്ള ഇഷ്ടം തെൻറ കൃതികളിൽ സന്നിവേശിപ്പിക്കാൻ എന്നും ശ്രമിച്ചിട്ടുണ്ട്. മ്യാന്മറിൽ ജനിച്ച യു.എ. ഖാദർ കേരളീയമായ ഭാഷാസംസ്കൃതിയെ ഉൾക്കൊണ്ടുകൊണ്ട്, മലയാളത്തനിമ നിറഞ്ഞ കൃതികൾ രചിച്ച് വായനക്കാരുടെ മനസ്സിൽ ഇടംപിടിക്കുകയായിരുന്നു. അദ്ദേഹത്തിെൻറ വേർപാടിലൂടെ കേരളത്തിെൻറ സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങൾക്കും മതനിരപേക്ഷതയടക്കമുള്ള ജനാധിപത്യ മൂല്യങ്ങൾക്കാകെയും കനത്ത നഷ്ടമാണ് ഉണ്ടായതെന്നും അനുശോചനക്കുറിപ്പിൽ പറഞ്ഞു.
അനുശോചിച്ചു
ജിദ്ദ: മൂന്നു പതിറ്റാണ്ട് കാലം പ്രവാസലോകത്തും അതിനു ശേഷം നാട്ടിലും ജനസേവന രംഗത്ത് ഏറെ സജീവമായി പ്രവർത്തനം നടത്തിവന്നിരുന്ന എ. ഫാറൂഖ് ശാന്തപുരത്തിെൻറ നിര്യാണത്തിൽ സിഫ് പ്രസിഡൻറ് ബേബി നീലാമ്പ്ര അനുശോചിച്ചു. പഴയ കാലത്ത് ഏറ്റവും മികച്ചൊരു ഫുട്ബാൾ കളിക്കാരൻകൂടിയായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
ജിദ്ദ: ദീര്‍ഘകാലം ജിദ്ദയിലെ സാമൂഹിക സാംസ്കാരിക മണ്ഡലത്തില്‍ നിറഞ്ഞുനിന്ന എ. ഫാറൂഖ് ശാന്തപുരത്തിെൻറ വിയോഗത്തില്‍ അല്‍അന്‍വാര്‍ ജസ്റ്റിസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷന് (അജ്വ) ജിദ്ദ ഘടകം അനുശോചിച്ചു. അദ്ദേഹം നല്കിയ പിന്തുണയും സഹായവും വിലമതിക്കാനാവാത്തതായിരുന്നുവെന്നും പ്രസിഡൻറ് വിജാസ് ഫൈസി ചിതറ, സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ എന്നിവർ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.