കോ​ൺ​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യാം​ബു സ​ന്ദ​ർ​ശ​നം ഇ​ന്ന്

യാം​ബു: പ്ര​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്, വി.​എ​ഫ്.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന് (വെ​ള്ളി) യാം​ബു മേ​ഖ​ല സ​ന്ദ​ർ​ശി​ക്കും. യാം​ബു ടൗ​ണി​ലെ അ​ൽ ഹി​ജ്ജി ഹോ​ട്ട​ലി​ലാ​ണ് സ​ന്ദ​ർ​ശ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. രാ​വി​ലെ 8.30 മു​ത​ൽ സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കും. പാ​സ്​​പോ​ർ​ട്ട് പു​തു​ക്ക​ൽ, അ​റ്റ​സ്റ്റേ​ഷ​ൻ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള യാം​ബു മേ​ഖ​ല​യി​ലെ പ്ര​വാ​സി​ക​ളാ​യ ഇ​ന്ത്യ​ക്കാ​ർ ഈ ​അ​വ​സ​രം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് കോ​ൺ​സു​ലേ​റ്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ https://services.vfsglobal.com/sau/en/ind/book എ​ന്ന ലി​ങ്ക് ഉ​പ​യോ​ഗി​ച്ച് അ​പ്പോ​യി​ൻ​മെ​ന്റ് എ​ടു​ക്ക​ണം. ആ​ദ്യം ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് ആ​ദ്യം എ​ന്ന രീ​തി​യി​ലാ​ണ് അ​പ്പോ​യി​ന്റ്മെ​ന്റ്. മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാ​ത്ത​വ​ർ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്നും സൗ​ദി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന നി​യ​മ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു വേ​ണം സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട​തെ​ന്നും കോ​ൺ​സു​ലേ​റ്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Consulate officials visit Yambu on friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.