സൗ​ദി​യി​ലെ ആ​ദ്യ​ത്തെ ആ​ഗോ​ള ലോ​ജി​സ്റ്റി​ക് ഫോ​റം റി​യാ​ദി​ൽ

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ലെ ആ​ദ്യ​ത്തെ ആ​ഗോ​ള ലോ​ജി​സ്റ്റി​ക് ഫോ​റം ഒ​ക്​​ടോ​ബ​റി​ൽ റി​യാ​ദി​ൽ ന​ട​ക്കും. റി​യാ​ദി​ലെ കി​ങ്​ അ​ബ്​​ദു​ല്ല ഫി​നാ​ൻ​ഷ്യ​ൽ സെ​ന്റ​റി​ൽ ഒ​ക്ടോ​ബ​ർ12 മു​ത​ൽ 14 വ​രെ​യാ​ണ്​ ‘ഗ്ലോ​ബ​ൽ ലോ​ജി​സ്റ്റി​ക് ഫോ​റം 2024’ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ആ​ഗോ​ള ലോ​ജി​സ്റ്റി​ക്‌​സ് ഭൂ​പ​ട​ത്തി​ൽ ഒ​രു പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കാ​ൻ റി​യാ​ദി​നെ പ്രാ​പ്ത​മാ​ക്കു​ന്ന​താ​ണ്​ ഈ ​ആ​തി​ഥേ​യ​ത്വ​മെ​ന്ന്​​ ഗ​താ​ഗ​ത, ലോ​ജി​സ്റ്റി​ക്‌​സ് മ​ന്ത്രി എ​ൻ​ജി. സ്വാ​ലി​ഹ് ബി​ൻ നാ​സി​ർ അ​ൽ ജാ​സ​ർ പ​റ​ഞ്ഞു.

ഇ​ത് മൂ​ന്ന് ഭൂ​ഖ​ണ്ഡ​ങ്ങ​ളെ സേ​വി​ക്കു​ക​യും അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ലോ​ജി​സ്റ്റി​ക്​ മേ​ഖ​ല​യു​ടെ ഭാ​വി രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നും സം​ഭാ​വ​ന ചെ​യ്യും. ലോ​ജി​സ്റ്റി​ക്​ മേ​ഖ​ല തു​ട​ർ​ച്ച​യാ​യ വ​ള​ർ​ച്ച​ക്കും ശാ​ക്തീ​ക​ര​ണ​ത്തി​നും സാ​ക്ഷ്യം​വ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ഫോ​റ​ത്തി​​ന്റെ ആ​ദ്യ പ​തി​പ്പി​ൽ ലോ​ജി​സ്റ്റി​ക് മേ​ഖ​ല​ക്കാ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളും നി​യ​മ നി​ർ​മാ​ണ​വും അ​തി​നെ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ഏ​റ്റ​വും പ്ര​ധാ​ന ശ്ര​മ​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്യും.

ലോ​ക​ബാ​ങ്ക് പു​റ​ത്തി​റ​ക്കി​യ ലോ​ജി​സ്റ്റി​ക്സ് പെ​ർ​ഫോ​മ​ൻ​സ് ഇ​ൻ​ഡ​ക്സി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ രാ​ജ്യം 17 സ്ഥാ​ന​ങ്ങ​ൾ മു​ന്നേ​റു​ന്ന​തി​ന് ഇ​ത്​ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. 2023 മ​ധ്യ​ത്തി​ൽ കി​രീ​ടാ​വ​കാ​ശി പ്ര​ഖ്യാ​പി​ച്ച പ​ത്തു​കോ​ടി ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ലു​ള്ള ലോ​ജി​സ്റ്റി​ക്‌​സ് സെ​ന്റ​റു​ക​ൾ​ക്കാ​യു​ള്ള പൊ​തു​പ​ദ്ധ​തി ലോ​ജി​സ്റ്റി​ക്​ മേ​ഖ​ല​യി​ലെ ഗു​ണ​പ​ര​മാ​യ മാ​റ്റം എ​ടു​ത്തു​കാ​ട്ടു​ന്ന​താ​ണ്.

സൗ​ദി​യി​ലെ ലോ​ജി​സ്റ്റി​ക് മേ​ഖ​ല​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക, പ്രാ​ദേ​ശി​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ വൈ​വി​ധ്യ​വ​ത്ക​രി​ക്കു​ക, ഒ​രു പ്ര​മു​ഖ നി​ക്ഷേ​പ​കേ​ന്ദ്ര​മാ​യും ആ​ഗോ​ള ലോ​ജി​സ്റ്റി​ക്‌​സ് കേ​ന്ദ്ര​മാ​യും സൗ​ദി​യു​ടെ സ്ഥാ​നം വ​ർ​ധി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് ഈ ​​സെ​ന്റ​റു​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ലോ​ജി​സ്റ്റി​ക് മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ, പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ നേ​താ​ക്ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും, വി​ദ​ഗ്ധ​രും, മു​തി​ർ​ന്ന എ​ക്സി​ക്യൂ​ട്ടി​വു​ക​ളും ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ​ഗ്​​ധ​രു​ൾ​പ്പെ​ടെ വി​വി​ധ സെ​ഷ​നു​ക​ളി​ൽ 10,000 ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഫോ​റം പ്ര​തീ​ക്ഷി​ക്കു​ന്നു.

അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ക, ലോ​ജി​സ്റ്റി​ക് സേ​വ​ന​ങ്ങ​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള സം​യു​ക്ത ശ്ര​മ​ങ്ങ​ളെ ഉ​ത്തേ​ജി​പ്പി​ക്കു​ക, ആ​ഗോ​ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ അ​തി​​ന്റെ വി​ക​സ​ന പ​ങ്ക് വ​ർ​ധി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് ഫോ​റ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും മേ​ഖ​ല​യി​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ആ​ഗോ​ള ലോ​ജി​സ്റ്റി​ക്സ് കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ രാ​ജ്യ​ത്തി​​ന്റെ സ്ഥാ​നം ഉ​റ​പ്പി​ക്കു​ന്ന​തി​നും പു​റ​മെ ‘വി​ഷ​ൻ 2030’​ന്റെ ​ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നു​മാ​ണെ​ന്നും ലോ​ജി​സ്റ്റി​ക്​ ഗ​താ​ഗ​ത മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - First Global Logistics Forum in Saudi Arabia in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.