അൽ ഖോബാർ: പ്രവാചക നിന്ദയുടെ പേരിൽ കള്ളക്കേസിൽപെടുത്തി 21 മാസം ജയിലിലിട്ട വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദിനെ കുറ്റവിമുക്തനാക്കി ജയിൽ മോചിതനാക്കിയ കോടതിവിധി പ്രവാസി വെൽഫെയർ ഖോബാർ റീജനൽ കമ്മിറ്റി സ്വാഗതം ചെയ്തു.
പ്രവാചക നിന്ദക്കെതിരെ സമാധാനപരമായി നടന്ന പ്രകടനത്തിന് നേതൃത്വം നൽകിയതിനാണ് യോഗി സർക്കാർ അദ്ദേഹത്തിനെതിരെ കള്ളക്കേസ് ചുമത്തിയത്. ഇന്ത്യൻ ജുഡീഷ്യറിയിൽ ജനാധിപത്യത്തിന് പ്രത്യാശയുണ്ടെന്നതാണ് ഈ വിധി ചൂണ്ടിക്കാട്ടുന്നത്. നീതിക്ക് വേണ്ടി പോരാടുന്നവരെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനേറ്റ തിരിച്ചടിയാണ് ഈ വിധിയെന്ന് റീജനൽ കമ്മിറ്റി പത്രക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.