റിയാദ്​: സൗദി അറേബ്യയിൽ 154 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. രാജ്യത്ത്​ വിവിധയിടങ്ങളിലായി ഒമ്പത്​​ പേർ മരിച്ചു. 175 പേർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 362220 ഉം രോഗമുക്തരുടെ എണ്ണം 353179 ഉം ആയി. മരണസംഖ്യ 6185 ആയി ഉയർന്നു.

അസുഖ ബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 2856 പേരാണ്​. ഇതിൽ 391 പേർ മാത്രമാണ്​ ഗുരുതരാവസ്ഥയിലുള്ളത്​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.6 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​.

24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകൾ: റിയാദ്​ 42, മക്ക​ 33, കിഴക്കൻ പ്രവിശ്യ 17, മദീന 16, അസീർ 12, തബൂക്ക്​ 7, വടക്കൻ അതിർത്തി മേഖല 6, ഖസീം 5, അൽബാഹ 4, ഹാഇൽ 4, നജ്​റാൻ 3, ജീസാൻ 3, അൽജൗഫ്​ 2.

Tags:    
News Summary - covid, 154 more cases in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.