സൗദി അറേബ്യയിൽ കൊറോണ സ്ഥിരീകരിച്ചു; ഇറാനിൽ നിന്നെത്തിയ സൗദി പൗരന് രോഗബാധ

റിയാദ്: സൗദി അറേബ്യയിൽ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാനിൽ നിന്ന് ബഹ്റൈൻ വഴി രാജ്യത്തെത്തിയ സൗദി പൗരനാണ് കോവിഡ് 19 വൈറസ് ബാധയുള്ളതായി പരിശോധനയിൽ കണ്ടെത്തിയതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച വൈകീട്ടാണ് ഒൗദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഇതോടെ ഗൾഫ് സഹകരണ കൗൺസിലിലെ (ജി.സി.സി) മുഴുവൻ രാജ്യങ്ങളിലും കൊറോണ വൈറസി​െൻറ ഭീഷണിയിലായി. സൗദി അറേബ്യ ഒഴികെ ഗൾഫിലെ ബാക്കിയെല്ലാ രാജ്യങ്ങളിലും കൊറോണ സ്ഥിരീകരിച്ചിരുന്നു. ആദ്യം യു.എ.ഇയിലും പിന്നീട് കുവൈത്തിലും ശേഷം ബഹ്റൈനിലും ഖത്തറിലും കൊറോണ വൈറസ് സാന്നിദ്ധ്യം സ്ഥീരികരിക്കുകയായിരുന്നു.

അതേസമയം കൊറോണ സംശയിച്ച് പരിശോധനക്ക് നേരത്തെ അയച്ച 298 കേസുകളിലെയും ലാബ് ടെസ്റ്റ് ഫലം നെഗറ്റീവായിരുന്നെന്ന് സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ തിങ്കളാഴ്ച ഉച്ചക്ക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. മുന്‍കരുതലി​െൻറ ഭാഗമായി രാജ്യത്ത് 25 ആശുപത്രികള്‍ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമാക്കിയിരിക്കുകയാണെന്നും കോവിഡ് 19നെ ഏതുനിലയ്ക്കും പ്രതിരോധിക്കാന്‍ സർവ സജ്ജമായിരിക്കുകയാണ് സൗദി അറേബ്യയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അതിന് ശേഷം വൈകിേട്ടാടെയാണ് ഒരാളിൽ കൊറോണ സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യം കൂടുതൽ ജാഗ്രതയിലായി. രാജ്യത്ത് തിങ്കളാഴ്ച പകൽ വരെ എത്തിയവരടക്കം ആകെ 298 പേരുടെ സാമ്പിളുകളായിരുന്നു പരിശോധനക്ക് വിധേയമാക്കിയത്. ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടവരുടെ സാമ്പിളുകൾ എടുത്താണ് പരിശോധന നടത്തിയത്. ഇവയുടെ ഫലം നെഗറ്റീവായിരുന്നു. എന്നാൽ വൈകീട്ട് ബഹ്റൈനിൽ നിന്നെത്തിയ സൗദി പൗര​െൻറ സാമ്പിൾ എടുത്ത് പരിശോധിച്ചപ്പോൾ കോവിഡ് 19 വൈറസ് സാന്നിദ്ധ്യം കണ്ടെത്തി. കൊറോണ ഗുരുതരമായി ബാധിച്ച രാജ്യങ്ങളില്‍ നിന്നും വന്നവര്‍, സംശയം തോന്നിയവര്‍ മുതലായവരുടെ സാമ്പിളുകളായിരുന്നു പരിശോധനക്ക് വിധേയമാക്കി കൊണ്ടിരുന്നത്.

കൊറോണ ആദ്യം തന്നെ സ്ഥിരീകരിച്ച ഇറാനിൽ നിന്നെത്തിയ ആളാണ് ഇപ്പോൾ രോഗ ബാധ സ്ഥിരീകരിച്ച സൗദി പൗരൻ. അയാൾ ബഹ്റൈനിലെത്തി അവിടെ നിന്നാണ് സൗദിയിലേക്ക് വന്നത്. അതേസമയം സല്‍മാന്‍ രാജാവി​​െൻറ നിര്‍ദേശ പ്രകാരം വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ചേര്‍ന്ന് രൂപവത്കരിച്ച കൊറോണ വിരുദ്ധ പ്രത്യേക ജാഗ്രതാ സമിതി കൂടുതൽ ജാഗ്രത്തായി പ്രവർത്തനം തുടരുകയാണ്. ഇൗ ജാഗ്രതയുടെ ഭാഗമായാണ് സമിതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൻ കീഴിൽ രാജ്യത്തെ 25 ആശുപത്രികള്‍ പ്രത്യേകം സജ്ജമാക്കിയിരിക്കുന്നത്. കൊറോണയുമായി ബന്ധപ്പെട്ട് വരുന്ന കേസുകള്‍ ഉടൻ‌ കൈകാര്യം ചെയ്യാന്‍ ഇൗ ആശുപത്രികൾ എല്ലാ നിലയ്ക്കും തയാറാണ്. 8,000 കിടക്കകള്‍ ഇൗ ആശുപത്രികളിലായി ഇതിനായി സജ്ജീകരിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - covid 19 confirmed in saudi arabia-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.