റിയാദ്: സൗദി അറേബ്യയിലെ കോവിഡ് സംബന്ധിച്ച പുതിയ കണക്ക് പുറത്തുവന്നപ്പോൾ തലസ്ഥാനമായ റിയാദിൽ നൂറിന് മുകളിലായി പുതിയ രോഗികൾ. ശനിയാഴ്ച 105 പേർക്കാണ് റിയാദിൽ മാത്രമായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്താകെ 270 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗ ബാധ കണ്ടെത്തിയത്.
293 പേർ കൂടി കോവിഡ് മുക്തരായി. രാജ്യത്ത് വിവിധയിടങ്ങളിലായി നാലു മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 367813 ഉം രോഗമുക്തരുടെ എണ്ണം 359299 ഉം ആയി. ആകെ മരണസംഖ്യ 6372 ആയി ഉയർന്നു.
അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2142 ആയി കുറഞ്ഞു. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 352 ആണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 105, കിഴക്കൻ പ്രവിശ്യ 66, മക്ക 40, മദീന 16, അസീർ 9, അൽബാഹ 8, ഖസീം 6, വടക്കൻ അതിർത്തി മേഖല 6, ഹാഇൽ 4, നജ്റാൻ 3, അൽജൗഫ് 3, തബൂക്ക് 3, ജീസാൻ 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.