റിയാദ്: സൗദി അറേബ്യയിൽ വെള്ളിയാഴ്ച 1145 രോഗികൾ കൂടി സുഖം പ്രാപിച്ചു. 576 പുതിയ കോവിഡ് കേസുകൾ രജിസ്റ്റർ ചെയ്തു. 31 പേർ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4430 ആയി. റിയാദ് 7, ജിദ്ദ 8, മക്ക 4, മദീന 1, ദമ്മാം 1, ഹുഫൂഫ് 1, ത്വാഇഫ് 1, ഖത്വീ-ഫ് 1, മുബറസ് 1, അബഹ 2, ഹഫർ അൽബാത്വിൻ 1, ജീസാൻ 1, മഹായിൽ 1, അൽജഫർ 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം സംഭവിച്ചത്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 328720ലെത്തിയെങ്കിലും അതിൽ 308352 പേരും സുഖം പ്രാപിച്ചു.
രാജ്യത്തെ രോഗമുക്തി നിരക്ക് 93.7 ശതമാനമായി ഉയർന്നു. വെറും 6.3 ശതമാനം ആളുകൾ മാത്രമേ രോഗബാധിതരായി അവശേഷിക്കുന്നുള്ളൂ. വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 15,938 ആയി കുറഞ്ഞു. ഇതിൽ തന്നെ 1189 പേർ മാത്രമാണ് ഗുരുതര സ്ഥിതിയിലുള്ളത്. വെള്ളിയാഴ്ച പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മക്കയിലാണ്, 58. ജിദ്ദ 52, ഹുഫൂഫ് 47, ദമ്മാം 37, റിയാദ് 35, മദീന 33, മുബറസ് 24, ഖമീസ് മുശൈത്ത് 19, അബഹ 15, ജീസാൻ 14, നജ്റാൻ 14, ബൽജുറഷി 13, അല്ലൈത് 12, ഹാഇൽ 10 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,700 കോവിഡ് ടെസ്റ്റുകൾ നടത്തി. ഇതുവരെ രാജ്യത്തുണ്ടായ ആകെ ടെസ്റ്റുകളുടെ എണ്ണം 5,966,884 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 1029, ജിദ്ദ 894, മക്ക 708, ഹുഫൂഫ് 239, ത്വാഇഫ് 187, മദീന 130, ദമ്മാം 123, ബുറൈദ 86, അബഹ 86, ജീസാൻ 85, മുബറസ് 68, തബൂക്ക് 66, അറാർ 62, ഹാഇൽ 61, ഹഫർ അൽബാത്വിൻ 59, മഹായിൽ 41, സബ്യ 38, അൽബാഹ 33, ഖത്വീഫ് 32, ഖമീസ് മുശൈത്ത് 25, സകാക 24, അബൂ അരീഷ് 24, വാദി ദവാസിർ 23, അൽറസ് 23, ബെയ്ഷ് 23, ബീഷ 23, ഖർജ് 18, അൽഖുവയ്യ 17, ഖോബാർ 15, അയൂൺ 15, സാംത 14, നജ്റാൻ 12, ഉനൈസ 11, അൽമജാരിദ 10, റിജാൽ അൽമ 8, അൽനമാസ് 7, അൽഅർദ 7, ഹുറൈംല 6, അഹദ് റുഫൈദ 6, ദർബ് 6, ജുബൈൽ 5, അൽ-ജഫർ 5, സുൈലയിൽ 4, ഖുൻഫുദ 4, ശഖ്റ 4, റഫ്ഹ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്മിയ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, ഖുറയാത് 3, ബല്ലസ്മർ 3, ഹായ്ത് 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അൽദായർ 2, സുൽഫി 2, അയൂൺ അൽജുവ 2, തുവാൽ 2, ദമാദ് 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, സാറാത് ഉബൈദ 1, അഹദ് മസാറ 1, റാബിഖ് 1, ഖുൽവ 1, ഖഹ്മ 1, ശറൂറ 1, അൽഖൂസ് 1, തബർജൽ 1, ബഖഅ 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.