കോവിഡ്: സൗദിയിൽ ഇന്ന് 208 പുതിയ രോഗികൾ, രോഗമുക്തി 393

ജിദ്ദ: സൗദിയിൽ ഞായറാഴ്ച 208 പുതിയ രോഗികളും 393 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,44,004 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,32,126 ഉം ആയി. ആറ് പേർ ഇന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,532 ആയി.

നിലവിൽ 3,346 പേർ മാത്രമാണ് ചികിത്സയിലുള്ളത്. ഇവരിൽ 952 പേർ ഗുരുതരാവസ്ഥയിലാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.

ഇതുവരെ രാജ്യത്തെ രോഗ മുക്തിനിരക്ക് 97.81 ശതമാനവും മരണനിരക്ക് 1.56 ശതമാനവും ആണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 69, മക്ക 36, കിഴക്കൻ പ്രവിശ്യ 22, അൽ ഖസീം 15, ജീസാൻ 14, അസീർ 14, മദീന 13, നജ്റാൻ 10, ഹായിൽ 5, തബൂക്ക് 5, വടക്കൻ അതിർത്തി മേഖല 2, അൽ ജൗഫ് 2, അൽബാഹ 1. ഇതുവരെ രാജ്യത്ത് 3,60,16,783 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - covid: 208 new patients in Saudi Arabia today, 393 cured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.