ജിദ്ദ: സൗദിയിൽ പുതിയ കോവിഡ് രോഗികൾ അയ്യായിരത്തിനും മുകളിലെത്തി. പുതുതായി 5362 രോഗികളും 2499 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,93,545ഉം രോഗമുക്തരുടെ എണ്ണം 5,52,057ഉം ആയി. പുതുതായി രണ്ട് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 8899 ആയി. നിലവിൽ 32,589 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരിൽ 218 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരം. രാജ്യത്തെ കോവിഡ് മുക്തിനിരക്ക് 93.01 ശതമാനവും മരണനിരക്ക് 1.49 ശതമാനവുമാണ്. പുതുതായി റിയാദിൽ 1492ഉം ജിദ്ദയിൽ 961ഉം മക്കയിൽ 436ഉം മദീനയിൽ 273ഉം ദമ്മാമിൽ 165ഉം ത്വാഇഫിൽ 141ഉം ഹുഫൂഫിൽ 127ഉം പേർക്ക് പുതുതായി രോഗം ബാധിച്ചു. സൗദി അറേബ്യയിൽ ഇതുവരെ 5,31,52,353 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,51,55,286 ആദ്യ ഡോസും 2,33,96,052 രണ്ടാം ഡോസും 46,01,015 ബൂസ്റ്റർ ഡോസുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.