നൗഷാദ് റാവുത്തർ

കോവിഡ് ചികിത്സയിലിരിക്കെ കൊല്ലം സ്വദേശി യാംബുവിൽ മരിച്ചു

യാംബു: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി യാംബുവിൽ മരിച്ചു. മേക്കോൺ സ്വദേശി റാഫി കോട്ടേജ് വീട്ടിൽ നൗഷാദ് റാവുത്തർ (50) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് യാംബു ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.

കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ്​ മരണം. യാംബുവിൽ 12 വർഷത്തോളമായി ഡ്രൈവറായി ജോലി ചെയ്തു വരികയാണ്​. പിതാവ്: പരേതനായ പോളയത്തോട് നീലപ്പുരയിൽ അബ്​ദുൽ ഹമീദ്. മാതാവ്: സുബൈദ ബീവി.

ഭാര്യ: സൈഫുന്നിസ. മക്കൾ: മുഹമ്മദ് റാഫി, നൗറിൻ ഫാത്തിമ (ഡിഗ്രി വിദ്യാർഥികൾ). സഹോദരങ്ങൾ: നാസറുദ്ദീൻ, റഹ്​മത്ത് ബീവി, റംല ബീവി ഷൈല. യാംബു ജനറൽ ആശുപത്രിയിലുള്ള മൃതദേഹം യാംബുവിൽ തന്നെ ഖബറടക്കാനുള്ള നടപടി പൂർത്തിയാക്കാൻ ഇദ്ദേഹത്തി​െൻറ സുഹൃത്തുക്കളും സാമൂഹിക സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്.

Tags:    
News Summary - covid, a native of Kollam, died in Yambu while undergoing treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.