ജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന് കീഴിൽ കോവിഡുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകളും നിർദേശങ്ങളും അടങ്ങിയ മലയാളം കൈപ്പുസ്തകം പുറത്തിറക്കി. പുസ്തകത്തിെൻറ ഷറഫിയ ഏരിയ വിതരണോദ്ഘാടനം ജിദ്ദ അൽറയാൻ പോളിക്ലിനിക്ക് ജനറൽ ഫിസിഷ്യൻ ഡോ. വിനിത പിള്ള നിർവഹിച്ചു. ഏത് പ്രായക്കാർക്കും മനസ്സിലാകും വിധത്തിലാണ് പുസ്തകത്തിെൻറ നിർമാണമെന്നും കോവിഡ് കാലത്ത് അനുവർത്തിക്കേണ്ട നിർദേശങ്ങളും ശീലങ്ങളുമടങ്ങിയ പുസ്തകം പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുമെന്നും ഡോ. വിനിത പിള്ള അഭിപ്രായപ്പെട്ടു. വിവിധ വിനിമയ മാധ്യമങ്ങൾ ഉപയോഗിച്ച് കൈപ്പുസ്തകം പരമാവധി ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുമെന്നും പുസ്തകത്തിലെ ഉള്ളടക്കം നിത്യജീവിതത്തിൽ പകർത്താൻ ജനങ്ങൾ തയാറാവണമെന്നും ഷറഫിയ ഏരിയ പ്രസിഡൻറ് ഷാഹുൽ ഹമീദ് ആവശ്യപ്പെട്ടു. സി.വി. അഷ്റഫ്, ജംഷീദ് ചുങ്കത്തറ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.