ജിദ്ദ: രാജ്യത്തെ സ്വകാര്യ മേഖലയെ, പ്രത്യേകിച്ച് കോവിഡ് പ്രത്യാഘാതങ്ങൾ ബാധിച്ച മേഖലകളെ സഹായിക്കുന്നതും പിന്തുണക്കുന്നതും സർക്കാർ തുടരുകയാണെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ പറഞ്ഞു. റിയാദിലെ മൂവ് എൻ പിക് ഹോട്ടലിൽ സൗദി ബജറ്റ് 2022 ഫോറം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സ്വകാര്യ രംഗത്തെ കോവിഡ് പ്രത്യാഘാത മേഖലകളെ സഹായിക്കാനുള്ള സർക്കാർ തന്ത്രത്തിെൻറ ഭാഗമായി സ്വകാര്യമേഖല വഹിക്കുന്ന ചില ചെലവുകൾ പുനഃപരിശോധിക്കും. 2022ലെ സൗദി ബജറ്റ് മിച്ചം നിരവധി മാർഗങ്ങളിൽ ഉപയോഗിക്കുമെന്ന് മന്ത്രി സൂചിപ്പിച്ചു. അതിലേറ്റവും ശ്രദ്ധേയമായത് പൊതു കടം കുറക്കലാണ്. കൂടാതെ കരുതൽ ധനം, പൊതു നിക്ഷേപ ഫണ്ട്, ദേശീയ വികസന ഫണ്ട്, മറ്റ് ആവശ്യങ്ങൾ എന്നിവയെ പിന്തുണക്കാൻ മിച്ചംവരുന്ന ഫണ്ട് ഉപയോഗിക്കും. സാമ്പത്തിക ബാലൻസ് പ്രോഗ്രാമിലൂടെ, കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ചെലവിെൻറ കാര്യക്ഷമത ഉയർത്താനും ബജറ്റ് കമ്മി നിയന്ത്രിക്കാനും കഴിഞ്ഞിട്ടുണ്ട്.
പാർട്ണർ പ്രോഗ്രാമിലൂടെ വരും വർഷങ്ങളിൽ സമ്പദ്വ്യവസ്ഥയിലേക്ക് അഞ്ചു ലക്ഷം കോടി റിയാൽ നിക്ഷേപിക്കുമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.