ജിദ്ദ: കോവിഡ് ബാധിച്ച് കഴിഞ്ഞദിവസം ജിദ്ദയിൽ മരിച്ച മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി ഇല്യാസ് (48), കൊണ്ടോട്ടി മുതുവല്ലൂർ സ്വദേശി പറശ്ശീരി ഉമർ (52), മങ്കട രാമപുരം സ്വദേശി അബ്ദുസ്സലാം അഞ്ചുകണ്ടി തലക്കൽ (62), കൊല്ലം പുനലൂർ സ്വദേശി ശംസുദ്ദീൻ (40) എന്നിവരുടെ മൃതദേഹങ്ങൾ ഖബറടക്കി.
കോവിഡ് ബാധിച്ച് മരിക്കുന്നവരെ ഖബറടക്കുന്ന ജിദ്ദ നഗരത്തിന് സമീപമുള്ള ദഹ്ബാൻ മഖ്ബറ ജദീദിലായിരുന്നു ഇവരുടെയും ഖബറടക്കം. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽെഫയർ വിങ് ചെയർമാൻ ജലീൽ ഒഴുകൂർ, മുഹമ്മദ് കുട്ടി പാണ്ടിക്കാട് എന്നിവരുടെ നേതൃത്വത്തിലാണ് നിയമ നടപടികൾ പൂർത്തിയാക്കിയത്.
ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, വൈസ് പ്രസിഡൻറ് വി.പി. മുസ്തഫ, പി.കെ. അലി അക്ബർ, നാസർ ഒളവട്ടൂർ, ലത്വീഫ് വയനാട്, ഹാരിസ് ബാബു എന്നിവരും മയ്യിത്ത് നമസ്കാരത്തിനും ഖബറടക്കത്തിനും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.