റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വ്യാപനമുണ്ടായ ശേഷം ഒമ്പത് മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന മരണനിരക്കാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് വിവിധയിടങ്ങളിലായി കോവിഡ് ബാധിച്ച് 10 പേർ മരിച്ചു. 234 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.
357 പേർ കോവിഡ് മുക്തരായി. ആകെ കോവിഡ് കേസുകളുടെ എണ്ണം 3,58,336 ആയി. രോഗമുക്തരുടെ ആകെ എണ്ണം 3,48,238 ആയി ഉയർന്നു. ആകെ മരണസംഖ്യ 5940 ആണ്. അസുഖ ബാധിതരായി രാജ്യത്ത് അവശേഷിക്കുന്നവരുടെ എണ്ണം 4158 ആയി കുറഞ്ഞു. ഇതിൽ 596 പേർ മാത്രമാണ് ഗുരുതരനിലയിലുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.1 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.7 ശതമാനവുമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 70, മക്ക 42, കിഴക്കൻ പ്രവിശ്യ 35, മദീന 27, ഖസീം 17, അസീർ 8, നജ്റാൻ 8, അൽജൗഫ് 7, തബൂക്ക് 6, ജീസാൻ 5, ഹാഇൽ 3, വടക്കൻ അതിർത്തി മേഖല 3, അൽബാഹ 3.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.