Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
saudi covid
cancel
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്​: സൗദിയിൽ മരണം...

കോവിഡ്​: സൗദിയിൽ മരണം ഒമ്പത്​ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

text_fields
bookmark_border

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ വ്യാപനമുണ്ടായ ശേഷം ഒമ്പത്​ മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന മരണനിരക്കാണ്​ വെള്ളിയാഴ്​ച റിപ്പോർട്ട്​ ചെയ്​തത്. രാജ്യത്ത്​ വിവിധയിടങ്ങളിലായി കോവിഡ്​ ബാധിച്ച്​ 10 പേർ മരിച്ചു​. 234 പേർക്ക്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു.

357 പേർ കോവിഡ്​ മുക്തരായി. ആകെ കോവിഡ്​ കേസുകളുടെ എണ്ണം 3,58,336 ആയി. രോഗമുക്തരുടെ ആകെ എണ്ണം 3,48,238 ആയി ഉയർന്നു. ആകെ മരണസംഖ്യ 5940 ആണ്​. അസുഖ ബാധിതരായി രാജ്യത്ത്​ അവശേഷിക്കുന്നവരുടെ എണ്ണം 4158 ആയി കുറഞ്ഞു. ഇതിൽ 596 പേർ മാത്രമാണ്​ ഗുരുതരനിലയിലുള്ളത്​. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.1 ശതമാനമായി ഉയർന്നു. മരണനിരക്ക്​ 1.7 ശതമാനവുമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകൾ: റിയാദ്​ 70, മക്ക 42, കിഴക്കൻ പ്രവിശ്യ 35, മദീന 27, ഖസീം 17, അസീർ 8, നജ്​റാൻ​ 8, അൽജൗഫ്​​ 7, തബൂക്ക്​​ 6, ജീസാൻ​​ 5, ഹാഇൽ​ 3, വടക്കൻ അതിർത്തി മേഖല​ 3, അൽബാഹ 3.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabia covid
News Summary - covid: Death toll in Saudi Arabia at nine-month low
Next Story