റിയാദ്: സൗദി അറേബ്യയിൽ വെള്ളിയാഴ്ച വീണ്ടും കോവിഡ് പ്രതിദിന കണക്കുയർന്നു. പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 441 ആയി ഉയർന്നപ്പോൾ രാജ്യത്തെ വിവിധയിടങ്ങളിലായി 20 പേർ മരിച്ചു. 454 പേർ സുഖംപ്രാപിച്ചു. ആകെ കോവിഡ് കേസുകളുടെ എണ്ണം 352601 ആയി.
രോഗമുക്തരുടെ ആകെ എണ്ണം 3,39,568 ആയി ഉയർന്നു. ആകെ മരണസംഖ്യ 5625 ആണ്. 7408 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ തുടരുന്നു. ഇതിൽ 804 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.4 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് റിയാദിലാണ്, 59. മദീന 56, മക്ക 56, ജിദ്ദ 26, ഖമീസ് മുശൈത് 24, ഹാഇൽ 17, അൽഅയ്സ് 14, ബുറൈദ 12, ഉനൈസ 12, ദഹ്റാൻ 10, വാദി ദവാസിർ 9, മുബറസ് 8, ഹുഫൂഫ് 7, അഖീഖ് 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.