Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്​: സൗദിയിൽ മരണസംഖ്യ വീണ്ടുമുയർന്നു
cancel
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്​: സൗദിയിൽ...

കോവിഡ്​: സൗദിയിൽ മരണസംഖ്യ വീണ്ടുമുയർന്നു

text_fields
bookmark_border

റിയാദ്​: സൗദി അറേബ്യയിൽ വെള്ളിയാഴ്​ച വീണ്ടും കോവിഡ്​ പ്രതിദിന കണക്കുയർന്നു. പുതുതായി​ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 441 ആയി ഉയർന്നപ്പോൾ രാജ്യത്തെ വിവിധയിടങ്ങളിലായി 20 പേർ മരിച്ചു. 454 പേർ സുഖംപ്രാപിച്ചു. ആകെ കോവിഡ്​ കേസുകളുടെ എണ്ണം 352601 ആയി.

രോഗമുക്തരുടെ ആകെ എണ്ണം 3,39,568 ആയി ഉയർന്നു. ആകെ മരണസംഖ്യ 5625 ആണ്​. 7408 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ തുടരുന്നു. ഇതിൽ 804 പേർ ഗുരുതരാവസ്​ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.4 ശതമാനമായി ഉയർന്നു. മരണനിരക്ക്​ 1.6 ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ റിയാദിലാണ്, 59. മദീന 56, മക്ക​ 56, ജിദ്ദ 26, ഖമീസ്​ മുശൈത്​​ 24, ഹാഇൽ​​​ 17, അൽഅയ്​സ്​ 14, ബുറൈദ 12, ഉനൈസ 12, ദഹ്​റാൻ​ 10, വാദി ദവാസിർ 9, മുബറസ്​​​​ 8, ഹുഫൂഫ്​​ 7, അഖീഖ്​ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidsaudi arabia
News Summary - covid: Death toll rises again in Saudi Arabia
Next Story