കോവിഡ്​: വയനാട് സ്വദേശി സൗദിയില്‍ മരിച്ചു

വാദി ദവാസിർ(സൗദി): കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന മലയാളി സൗദിയിലെ വാദി ദവാസിറിൽ നിര്യാതനായി.‍ വാദി നുവൈമയില്‍ ദല്ലക്ക് സമീപം ബഖാലയില്‍ ജോലി ചെയ്യുകയായിരുന്ന വയനാട് കോറം സ്വദേശി കോരന്‍ കുന്നന്‍ നൗഫല്‍ (36) ആണ്​ മരിച്ചത്​.

ആറു വര്‍ഷം മുമ്പാണ് സൗദിയിലെത്തിയത്. അബ്​ദുല്ല - ആസ്യ ദമ്പതികളുടെ മകനാണ്. ഭാര്യ: റജുല. ഒരു മകളുണ്ട്. മൃതദേഹം വാദി ദവാസിറില്‍ ഖബറടക്കാന്‍ സഹോദരനായ നൗഷാദിനെ സഹായിക്കാന്‍ കെ.എം.സി.സി പ്രവര്‍ത്തകരായ സിദ്ദീഖ് കോഴിച്ചെന, സത്താര്‍ കായംകുളം എന്നിവർ രംഗത്തുണ്ട്.

Tags:    
News Summary - covid death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.