ഒ.​െഎ.സി ആസ്ഥാനത്ത്​ വാർത്തസമ്മേളനത്തിൽ സെക്രട്ടറി ജനറൽ ഡോ. യൂസഫ് ബിൻ അഹമ്മദ് അൽഉതൈമീൻ സംസാരിക്കുന്നു

കോവിഡ്​ പ്രതിരോധം: ഒ.​െഎ.സിയ​ിലെ അവികസിത രാജ്യങ്ങൾക്ക്​ 20 ദശലക്ഷം റിയാൽ സംഭാവന

ജിദ്ദ: കോവിഡ്​ പ്രതിരോധ പ്രവർത്തനത്തിന്​ ഒ.​െഎ.സി അംഗരാജ്യങ്ങളിലെ അവികസിത രാജ്യങ്ങൾക്ക്​ 20 ദശലക്ഷം റിയാൽ സംഭാവന നൽകുമെന്ന്​ സൗദി അറേബ്യ പ്രഖ്യാപിച്ചു. ഇസ്​ലാമിക് കോഓപറേഷൻ ഓർഗനൈസേഷൻ (ഒ.ഐ.സി) ജനറൽ സെക്രട്ടേറിയറ്റ് ജിദ്ദയിലെ ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിലാണ്​​ സൗദി അറേബ്യയുടെ കാരുണ്യസഹായം പ്രഖ്യാപിച്ചത്​. അവികസിത രാജ്യങ്ങളിൽ കോവിഡ്​ പ്രതിരോധ കുത്തിവെപ്പ്​ നടത്താൻ ഒ.​െഎ.സി ആവിഷ്​കരിച്ച സംരംഭത്തിനാണ്​​ സൗദിയുടെ സഹായം ഉപയോഗിക്കുക​.

ഫലസ്​തീൻ ഉൾപ്പെടെ 22 അംഗരാജ്യങ്ങളിലെ ആരോഗ്യപ്രവർത്തകർക്കും മുതിർന്ന പൗരന്മാർക്കുമാണ്​ ഈ സംരംഭത്തിലൂടെ പ്രതിരോധ വാക്​സിൻ നൽകുക. ഒ.​െഎ.സി സെക്രട്ടറി ജനറൽ ജനറൽ ഡോ. യൂസഫ് ബിൻ അഹമ്മദ് അൽഉതൈമീൻ പ​െങ്കടുത്ത വാർത്തസമ്മേളനത്തിൽ ഒ.​െഎ.സിയിലെ സൗദി അറേബ്യൻ സ്ഥിരം പ്രതിനിധി ഡോ. സാലിഹ് ബിൻ ഹമദ് അൽസുഹൈബാനി, ജിദ്ദയിലെ കെ.എസ്​. റിലീഫ്​ സെൻറർ ഡയറക്ടർ ഡോ. അബ്​ദുല്ല മുഹമ്മദ് അൽസഹ്റാനിയും പ​െങ്കടുത്തു. ഇസ്​ലാമിക ഐക്യത്തെ ശക്തിപ്പെടുത്തുന്നതിനും മുസ്​ലിം ലോകത്തി​െൻറ പ്രയാസങ്ങൾക്ക്​ പരിഹാരം കാണുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു സംരംഭമെന്ന്​ ഒ.​െഎ.സി സെക്രട്ടറി ജനറൽ പറഞ്ഞു.

സൗദി അറേബ്യ നൽകിയ സംഭാവനയെ ഒ.​​െഎ.സി സെക്രട്ടേറിയറ്റ് അഭിനന്ദിക്കുന്നു. ഏറ്റവും അവികസിത രാജ്യങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ നൽകാനുള്ള ഒ.​െഎ.സിയുടെ ആഹ്വാനത്തോടുള്ള ആദ്യ പ്രതികരണമാണിത്​. സംരംഭത്തെ പിന്തുണക്കാൻ ധിറുതിയിൽ മുന്നോട്ടുവന്ന സൽമാൻ രാജാവിനും കിരീടാവകാശിക്കും പ്രതിരോധ കുത്തിവെപ്പുകൾ ഏറ്റവും ആവശ്യമുള്ള രാജ്യങ്ങൾക്ക് സംഭാവന നൽകിയ മറ്റ്​ അംഗരാജ്യങ്ങൾക്കും സെക്രട്ടറി ജനറൽ നന്ദി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.