ജിദ്ദ: കോവിഡ് വ്യാപനത്തിന് ശമനം കണ്ടുതുടങ്ങിയെങ്കിലും പ്രതിരോധനത്തിനുള്ള ബോധവത്കരണം ശക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം.വൈറസിനെ പ്രതിരോധിക്കാൻ മാസ്ക് ധരിക്കേണ്ടതിെൻറ പ്രാധാന്യം ഉണർത്തിയാണ് വ്യാപക ബോധവത്കരണ കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. 'നിങ്ങളുടെ കണ്ണുകൾ മതി' എന്ന തലക്കെട്ടിൽ ബഹുവർണ ബാനറുകളും ഹോർഡിങ്ങുകളും രാജ്യത്തെ മുഴുവൻ തെരുവുകളിലും പ്രദർശിപ്പിച്ചുകഴിഞ്ഞു. റോഡരികുകളിലും സിഗ്നലുകളിലുമെല്ലാം വലിയ പരസ്യ ബോർഡുകൾ ഉയർത്തിയിരിക്കുകയാണ്. രാജ്യത്തുള്ള മുഴുവനാളുകളും മാസ്ക് ധരിക്കണമെന്ന് ആവശ്യപ്പെടുന്ന പരസ്യം വൈറസിനെ പ്രതിരോധിക്കാൻ മാസ്കിനുള്ള പ്രാധാന്യം ഒാർമിപ്പിക്കുകയാണ്.
മുഴുവനാളുകളും വീടുകളിൽനിന്ന് പുറത്തിറങ്ങുേമ്പാൾ വായും മൂക്കും മൂടുംവിധത്തിൽ മാസ്ക് ധരിക്കണം. അടച്ചിട്ട സ്ഥലത്ത് തനിച്ചിരിക്കുന്നവരെ മാസ്ക് ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മാസ്ക് ധരിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രയോജനങ്ങൾ കാണിക്കുന്ന ബോധവത്കരണ വിഡിയോകൾ കാമ്പയിെൻറ ഭാഗമായി പ്രചരിപ്പിക്കുകയാണ്. വിവിധ ഗവൺമെൻറ് വകുപ്പുകളുടെ പങ്കാളിത്തത്തോടെ സമൂഹ മാധ്യമങ്ങളിൽ ഇവ പ്രസിദ്ധീകരിക്കും. കോവിഡ് ആരംഭിച്ചതിന് ശേഷം മന്ത്രാലയം നടത്തിയ ബോധവത്കരണ പരിപാടികളുടെ തുടർച്ചയാണ് പുതിയ കാമ്പയിൻ. സമൂഹത്തിലെ എല്ലാവരുടെയും ആരോഗ്യ സംരക്ഷണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ആരോഗ്യ വൃത്തങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.