ജിദ്ദ: കോവിഡ് രോഗികളെ സഹായിക്കാൻ സായുധ സേനക്ക് കീഴിലുള്ള മെഡിക്കൽ സർവിസ് വിമാനങ്ങളും. കോവിഡ് തടയാൻ സാധ്യമായ ശ്രമങ്ങൾ നടത്തണമെന്ന ഗവൺമെൻറിെൻറ നിർദേശത്തെ തുടർന്നും ആഭ്യന്തര, വിദേശ വിമാന സർവിസുകൾ നിർത്തിവെച്ച സാഹചര്യത്തിലുമാണ് പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഹെലികോപ്ടറുകളും ചെറുവിമാനങ്ങളും ഉപയോഗിക്കുന്നത്. അടിയന്തര ചികിത്സ സേവനം ആവശ്യമായവരെയാണ് ആശുപത്രികളിലെത്തിക്കുന്നത്. ഇതിനുപുറമെ കോവിഡ് ബാധിതരുടെ സ്രവ സാമ്പിളുകൾ വിവിധ മേഖലകളിൽനിന്ന് ദേശീയ ലാബിലെത്തിക്കുന്നതിനും വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ വിവിധ മേഖലകളിൽ 67 സർവിസുകളിലായി 198 രോഗികളെ ആശുപത്രികളിലെത്തിച്ചതായാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.