ദമ്മാം: സൗദിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ട് വാക്സിനുകൾക്ക് കൂടി അനുമതി. അസ്ട്രാസെനിക (AstraZeneca), മോഡർന (Moderna) എന്നീ വാക്സിനുകൾക്കാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അനുമതി നൽകിയത്.
കിഴക്കൻ പ്രവിശ്യ ആരോഗ്യവിഭാഗം ഡയറക്ടർ ജനറൽ ഇബ്രാഹിം അൽഉറൈഫിയാണ് ഇക്കാര്യം അറിയിച്ചത്. പ്രമുഖ ആഗോള മരുന്നു നിർമാണ കമ്പനിയായ ഫൈസർ വികസിപ്പിച്ച 'ഫൈസർ ബയോ എന്‍ടെക് വാക്സിൻ' എന്ന പ്രതിരോധ വാക്സിനാണ് ആദ്യമായി രാജ്യത്ത് വിതരണം ചെയ്തുതുടങ്ങിയത്. ഇതോടെ, മൂന്ന് പ്രമുഖ ആഗോള കമ്പനികളുടെ വാക്സിനുകൾ ഉപയോഗിക്കുന്ന രാജ്യമായി സൗദി മാറുകയുമാണ്. നേരേത്ത നിശ്ചയിച്ചതനുസരിച്ച്, മതിയായ അളവിൽ വാക്സിൻ ലഭ്യമാക്കാൻ മരുന്നുനിർമാണ കമ്പനിയായ ഫൈസറിന് സാധിക്കാത്തതിനാൽ കുത്തിവെപ്പിന് അപ്പോയിൻമെൻറ് എടുത്തവരുടെ കാര്യത്തിൽ തീയതികളിൽ പുനഃക്രമീകരണമുണ്ടാവും. കമ്പനിയുടെ ഫാക്ടറി അടിയന്തരമായി വിപുലപ്പെടുത്തുന്നതിെൻറ ഭാഗമായി ഉൽപാദനം മന്ദഗതിയിലാവുകയും വിതരണം വൈകുകയും ചെയ്തുവെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നേരേത്ത അപ്പോയിൻമെൻറ് ലഭിച്ചവർക്കുള്ള പുതുക്കിയ സമയവും ബന്ധപ്പെട്ട വിവരങ്ങളും ഗുണഭോക്താക്കളെ മൊബൈൽ ഫോൺ വഴി അറിയിക്കും. വാക്സിനുകളുടെ ഗുണനിലവാരവും സുരക്ഷിതത്വവും പൂർണമായും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് വിതരണം ചെയ്യുന്നതെന്നും സ്വദേശി പൗരന്മാരും വിദേശികളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽ അലി പറഞ്ഞു.
കൂടുതൽ വാക്സിനുകൾ എത്തുന്നമുറക്ക് വിതരണം ത്വരിതഗതിയിലാവും. സൗദി ആരോഗ്യമന്ത്രി തൗഫീഖ് അൽറബീഅ ആണ് ആദ്യ വാക്സിൻ സ്വീകരിച്ചത്. ദേശീയ വാക്സിനേഷൻ പ്രചാരണ കാമ്പയിൻ ഡിസംബർ 17നാണ് തുടങ്ങിയത്. പിന്നീട്, സൽമാൻ രാജാവും കുത്തിവെപ്പെടുക്കുന്ന ദൃശ്യം സൗദി വാർത്ത ഏജൻസി പുറത്തുവിട്ടിരുന്നു. തുടക്കത്തിൽ, പ്രതിദിനം 50,000ത്തോളം പേര്‍ക്ക് വാക്സിന് നല്‍കാനാണ് പദ്ധതിയിട്ടിരുന്നത്. മൂന്നു ലക്ഷത്തിലേറെ പേർ വാക്സിൻ സ്വീകരിച്ചതായാണ് കണക്ക്.
മൂന്നു ഘട്ടങ്ങളിലായിട്ടാണ് വാക്സിൻ കാമ്പയിൻ നടത്തുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. 65 വയസ്സിനു മുകളിൽ ഉള്ളവർക്കും ആരോഗ്യപരമായ അപകടസാധ്യതയുള്ളവർക്കും ആദ്യ ഘട്ടത്തിലും രണ്ടാംഘട്ടത്തിൽ 50 വയസ്സിനു മുകളിലുള്ളവർക്കും വാക്സിൻ നൽകും. മറ്റുള്ളവർക്ക് മൂന്നാംഘട്ടത്തിലും കുത്തിവെെപ്പടുക്കാം. സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായാണ് വാക്സിൻ വിതരണം ചെയ്യുന്നത്. ആദ്യ ഡോസ് സ്വീകരിച്ച് 21 ദിവസം പൂർത്തിയാക്കിയശേഷം രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിക്കണം. ആരോഗ്യമന്ത്രാലയത്തിെൻറ സിഹ്വത്തീ ആപ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.