അൽറസ് (സൗദി): കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദിയിൽ മരിച്ചു. കണ്ണൂർ സ്വദേശി റിയാസ് പുലോത്തും കണ്ടി (35) ആണ് അൽറസ് ആശുപത്രിയിൽ മരിച്ചത്. 10 ദിവസം മുമ്പാണ് റിയാസിന് കോവിഡ് സ്ഥിരീകരിച്ചത്.
കടുത്ത ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രോഗം മൂർഛിച്ചതിനെ തുടർന്ന്കഴിഞ്ഞ ദിവസം വെൻറിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവർത്തകനായ റിയാസ് അൽറസിൽ ഫ്രറ്റേണിറ്റി ഫോറത്തിെൻറ കോവിഡ് സന്നദ്ധ സേവനങ്ങളിൽ സജീവമായിരുന്നു. ഹൗസ് ഡ്രൈവർ വിസയിലായിരുന്ന റിയാസ് കഴിഞ്ഞ മാസമാണ് പുതിയ സ്പോൺസറുടെ പേരിലേക്ക് മാറ്റിയത്. അയ്യൂബ്, നഫീസ എന്നിവരുടെ മകനാണ്.
ഭാര്യ: ഫാത്വിമ. മക്കൾ: സ്വാലിഹ ഹിബ, മുഹമ്മദ് സ്വാലിഹ്. റിയാസിെൻറ മൃതദേഹം അൽറസിൽ ഖബറടക്കുന്നതിന് ഫ്രറ്റേണിറ്റി ഫോറം പ്രവർത്തകരായ ഫിറോസ് മലപ്പുറം, അയ്യൂബ് പാണ്ടായി, ഷംനാദ് പോത്തൻകോട്, സാലിഹ് കാസർകോട്, ഫോറം അൽഖസീം ഏരിയ പ്രസിഡൻറ് ഷാനവാസ് കരുനാഗപ്പള്ളി എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.