ബുറൈദ: മലയാളി കോവിഡ് ബാധിച്ച് ബുറൈദയിൽ മരിച്ചു. മലപ്പുറം ഒതായി പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശി തേലേരി ബീരാൻ കുട്ടി (55) ആണ് മരിച്ചത്. കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ മൂന്നാഴ്ചയിലധികമായി ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അവസാനം ന്യുമോണിയയും പ്രമേഹവും മൂർച്ഛിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് മരണം. ഇദ്ദേഹത്തോടൊപ്പം കോവിഡ് ബാധിച്ച ഭാര്യയുടെ ചികിത്സ തുടരുകയാണ്. 30 വർഷമായി പ്രവാസിയായ ബീരാൻ കുട്ടി അൽവത്വനിയ കമ്പനിയിൽ അലൂമിനിയം കാർപ്പൻറർ സെക്ഷനിൽ സൂപ്പർവൈസറായിരുന്നു.
ബുറൈദ ജാലിയാത്തിെൻറയും കെ.എം.സി.സിയുടെയും പ്രവർത്തനങ്ങളിലെല്ലാം സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റിയുടെ മുൻ സെക്രട്ടറി കൂടിയായിരുന്നു. കുടുംബത്തോടൊപ്പം ഒരു വർഷം മുമ്പ് ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാനൊരുങ്ങിയതായിരുന്നു.
ഭാര്യ ഹജ്ജ് കർമം നിർവഹിച്ചിട്ടില്ലാത്തതിനാൽ അതിനുവേണ്ടി ഒരു വർഷം കൂടി നിൽക്കാമെന്നു തീരുമാനിക്കുകയായിരുന്നു. മുഹമ്മദ് - നബീസ ദമ്പതികളുടെ മകനാണ്. ഭാര്യ: സുലൈഖ. മക്കൾ: ഷാഫി, ഷമീർ, സഫീന ജാസ്മിൻ. മരുമക്കൾ: റഉൗഫ് (സൗദി), സഫി പാവണ്ണ.
ബുറൈദ സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് ബുറൈദ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ ഫൈസൽ ആലത്തൂർ നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.