കോ​വി​ഡ്: പു​തി​യ രോ​ഗി​കൾ കു​റ​ഞ്ഞു

ജി​ദ്ദ: സൗ​ദി​യി​ൽ പു​തി​യ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് തു​ട​രു​ന്നു. പു​തു​താ​യി 283 രോ​ഗി​ക​ളും 525 രോ​ഗ​മു​ക്തി​യും രേ​ഖ​പ്പെ​ടു​ത്തി. ഇ​തോ​ടെ ഇ​തു​വ​രെ രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ആ​കെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 7,47,119ഉം ​രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 7,26,876ഉം ​ആ​യി. ഒ​രു മ​ര​ണ​വും പു​തു​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണം 9,006 ആ​യി.

നി​ല​വി​ൽ 11,237 പേ​ർ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ട്. ഇ​വ​രി​ൽ 443 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. സൗ​ദി​യി​ൽ നി​ല​വി​ലെ കോ​വി​ഡ് മു​ക്തി നി​ര​ക്ക് 97.29 ശ​ത​മാ​ന​വും മ​ര​ണ​നി​ര​ക്ക് 1.20 ശ​ത​മാ​ന​വു​മാ​ണ്. രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ പു​തു​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത രോ​ഗി​ക​ളു​ടെ എ​ണ്ണം: റി​യാ​ദ് 75, ജി​ദ്ദ 31, ത്വാ​ഇ​ഫ് 17, ദ​മ്മാം 17, മ​ദീ​ന 15, മ​ക്ക 11, അ​ബ​ഹ 10, ഹു​ഫൂ​ഫ് 10. സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​തു​വ​രെ 6,12,90,354 ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്തു. ഇ​തി​ൽ 2,00,11,543 ആ​ദ്യ ഡോ​സും 2,42,67,841 ര​ണ്ടാം ഡോ​സും 1,00,10,970 ബൂ​സ്റ്റ​ർ ഡോ​സു​മാ​ണ്.

Tags:    
News Summary - covid: patients decreased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.