ജിദ്ദ: ഒരാഴ്ചക്കിടയിലെ കോവിഡ് പ്രതിരോധനടപടികളുടെ ലംഘനങ്ങളുടെ എണ്ണം സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. 8914 ലംഘനങ്ങളുമായി റിയാദ് മേഖലയാണ് ഏറ്റവും മുന്നിൽ. ഏറ്റവും കുറവ് നജ്റാൻ മേഖലയാണ്, 89 ലംഘനങ്ങൾ.
ബാക്കി മേഖലകളിലെ കണക്കുകൾ ഇപ്രകാരമാണ്. കിഴക്കൻ മേഖല (4002), മക്ക മേഖല (2202), ഖസീം മേഖല (1806), മദീന മേഖല (1775) , അൽജൗഫ് (1285), ഹാഇൽ (972) ശിമാലിയ മേഖല (594), അസീർ മേഖല (411), അൽബാഹ (393), ജിസാൻ (391), തബൂക്ക് (351) എന്നിങ്ങനെയണ്. ആരോഗ്യ പ്രതിരോധ നടപടികൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ പരിശോധന തുടരുന്നതായും ബന്ധപ്പെട്ട വകുപ്പുകൾ പുറപ്പെടുവിച്ച നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.