ജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിൽ 207 കോവിഡ് പ്രോേട്ടാകോൾ ലംഘനങ്ങൾ നടത്തിയതായി ആരോഗ്യവകുപ്പ് കണ്ടെത്തി. കോവിഡ് പശ്ചാത്തലത്തിൽ വാണിജ്യ സ്ഥാപനങ്ങൾ ആരോഗ്യ പ്രോട്ടോകോളുകൾ പാലിക്കുന്നുണ്ടെന്നും മുൻകരുതൽ നടപടികൾ പ്രാവർത്തികമാക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ കിഴക്കൻ പ്രവിശ്യയിലെ വിവിധ മേഖലകളിൽ ആരോഗ്യമന്ത്രാലയം 3,984 പരിശോധനകളാണ് ഇതിനകം നടത്തിയത്. മാർക്കറ്റുകളിലും മാളുകളിലും ആകെ 207 നിയമലംഘനങ്ങളും മാളുകളിൽ 110 സന്ദർശകരുടെ ലംഘനങ്ങളും തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ എട്ടു ലംഘനങ്ങളും കണ്ടെത്തി.
കിഴക്കൻ പ്രവിശ്യ മുനിസിപ്പാലിറ്റി, ഗ്രാമകാര്യ മന്ത്രാലയം, നഗരങ്ങളിലെയും ഗവർണറേറ്റുകളിലെയും വിപണികൾ, മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിsങ്ങളിൽ പരിശോധന നടത്തി.മൊത്തം 4,302 ഇടങ്ങൾ അണുവിമുക്തമാക്കുകയും ശുചിത്വവത്കരിക്കുകയും ചെയ്തു. കൂടാതെ, തെരുവുകളിൽനിന്നും പൊതുസ്ഥാപനങ്ങളിൽ നിന്നുമുള്ള 52,940 ടൺ ഗാർഹിക മാലിന്യങ്ങൾ നിർമാർജനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.