ജിദ്ദ: സൗദിയിൽ ഇതുവരെ കോവിഡ് മുക്തിനിരക്ക് 97.67 ശതമാനവും മരണനിരക്ക് 1.56 ശതമാനവും ആയി. ഇന്ന് 321 പുതിയ കോവിഡ് രോഗികളും എട്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 549 പേർ പുതുതായി രോഗമുക്തിയും നേടി.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,43,028 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,30,382 ഉം ആയി. രാജ്യത്തെ ആകെ മരണം 8,505 ആയി. നിലവിൽ 4,141 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,083 പേർ ഗുരുതരാവസ്ഥയിലാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 74, മക്ക 57, കിഴക്കൻ പ്രവിശ്യ 32, അൽ ഖസീം 32, അസീർ 26, ജീസാൻ 25, മദീന 20, നജ്റാൻ 16, തബൂക്ക് 10, വടക്കൻ അതിർത്തി മേഖല 8, ഹായിൽ 8, അൽ ജൗഫ് 7, അൽബാഹ 6. ഇതുവരെ രാജ്യത്ത് 3,48,27,288 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.